കോ​പ അ​മേ​രി​ക്ക: ഇ​ക്കാ​ർ​ഡി​യി​ല്ലാ​തെ അ​ർ​ജ​ൻ​റീ​ന

23:00 PM
22/05/2019
messi-icardi-23
ബ്വേ​ന​സ്​ എ​യ്​​റി​സ്​: കോ​പ ​അ​മേ​രി​ക്ക ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള അ​ർ​ജ​ൻ​റീ​ന​ൻ ടീം ​ത​യാ​ർ. ജൂ​ൺ 14ന്​ ​ബ്ര​സീ​ലി​ൽ പ​ന്തു​രു​ളു​ന്ന വ​ൻ​ക​ര​പോ​രാ​ട്ട​ത്തി​നു​ള്ള അ​ന്തി​മ 23 അം​ഗ ടീ​മി​നെ​ കോ​ച്ച്​ ല​യ​ണ​ൽ സ്​​ക​ലോ​ണി പ്ര​ഖ്യാ​പി​ച്ചു. മു​ൻ​നി​ര താ​ര​ങ്ങ​ളാ​യ ല​യ​ണ​ൽ മെ​സ്സി, സെ​ർ​ജി​യോ അ​ഗ്യൂ​റോ, എ​യ്​​ഞ്ച​ൽ ഡി ​മ​രി​യ എ​ന്നി​വ​രെ​ല്ലാം നേ​ര​േ​ത്ത പ്ര​ഖ്യാ​പി​ച്ച 36 അം​ഗ ടീ​മി​ൽ​നി​ന്നു​ നി​ല​നി​ർ​ത്തി​യ​പ്പോ​ൾ, ഇ​ൻ​റ​ർ മി​ലാ​ൻ സ്​​ട്രൈ​ക്ക​ർ മൗ​റോ ഇ​ക്കാ​ർ​ഡി​യെ ഒ​ഴി​വാ​ക്കി​യ​താ​ണ്​ പ്ര​ധാ​ന മാ​റ്റം. ലോ​ക​ക​പ്പി​ൽ പ്രീ ​ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യ​ശേ​ഷം എ​ട്ടു​മാ​സ​ത്തോ​ളം പു​റ​ത്താ​യി​രു​ന്ന മെ​സ്സി വെ​നി​സ്വേ​ല, ​മെ​ാേ​റാ​േ​ക്കാ എ​ന്നി​വ​ർ​ക്കെ​തി​രെ ന​ട​ന്ന സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ൽ ടീ​മി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യി​രു​ന്നു. ഡി ​മ​രി​യ​യും ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ്​ ടീ​മി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യ​ത്. അ​തേ​സ​മ​യം, മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി സ്​​ട്രൈ​ക്ക​ർ അ​ഗ്യൂ​റോ ലോ​ക​ക​പ്പി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ടീ​മി​ലേ​ക്ക്​ തി​രി​ച്ചെ​ത്തു​ന്ന​ത്. 

ടീം ​അ​ർ​ജ​ൻ​റീ​ന
ഗോ​ൾ​കീ​പ്പ​ർ: ഒ​ഗ​സ്​​റ്റി​ൻ മാ​ർ​ചെ​സി​ൻ, ഫ്രാ​ൻ​കോ അ​ർ​മാ​നി, എ​സ്​​റ്റി​ബാ​ൻ അ​ൻ​ഡ്രേ​ഡ.
പ്ര​തി​രോ​ധം: ജെ​ർ​മ​ൻ പെ​സേ​ൽ, യു​വാ​ൻ ഫോ​യ്​​ത്, നി​കോ​ള​സ്​ ഒാ​ട​മെ​ൻ​ഡി, നി​കോ​ള​സ്​ ടെ​ഗ്ലി​യാ​ഫി​കോ, മാ​ർ​കോ​സ്​ അ​ക്യൂ​ന, റെ​ൻ​സോ സ​റാ​വി​യ, റ​മീ​റോ മോ​റി, മി​ൽ​ട​ൺ കാ​സ്​​കോ.
മി​ഡ്​​ഫീ​ൽ​ഡ​ർ: ലി​നാ​ർ​ഡോ പാ​ര​ഡ​സ്​ (പി.​എ​സ്.​ജി), എ​യ്​​ഞ്ച​ൽ ഡി ​മ​രി​യ (പി.​എ​സ്.​ജി), ഗ്വി​ഡോ റോ​ഡ്രി​ഗ​സ്, ജി​യോ​വാ​നി ലോ​സെ​ൽ​സോ, റോ​ബെ​ർ​ടോ പെ​രേ​ര, റോ​​ഡ്രി​ഗോ ഡി​പോ​ൾ, എ​ക്​​സി​ക്വ​ൽ പ​ലാ​സി​യോ.
മു​ന്നേ​റ്റം: ല​യ​ണ​ൽ മെ​സ്സി (ബാ​ഴ്​​സേ​ലാ​ണ), സെ​ർ​ജി​യോ അ​ഗ്യൂ​റോ (മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി), പൗ​ലോ ഡി​ബാ​ല (യു​വ​ൻ​റ​സ്), ലെ​റ്റാ​റോ മാ​ർ​ടി​ന​സ്​ (ഇ​ൻ​റ​ർ മി​ലാ​ൻ), മ​റ്റി​യാ​സ്​ സു​വാ​ര​സ്​ (റി​വ​ർ​പ്ലേ​റ്റ്).

 
Loading...
COMMENTS