ലണ്ടൻ: പ്രീമിയർ ലീഗ് മത്സരത്തിനിടെ തല്ലുണ്ടാക്കിയതിന് മാഞ്ചസ്റ്റർ യുനൈറ്റഡ് താരം ഇബ്രാഹിമോവിച്ചിന് മൂന്ന് മത്സരങ്ങളിൽ എഫ്.എ വിലക്കേർപ്പെടുത്തി. ബേൺമൗത്തിനെതിരായ മത്സരത്തിനിടെയാണ് പ്രതിരോധനിര താരം ടെറോൺ മിങ്സിെൻറ മുഖത്ത് ഇബ്രായുടെ ഇടി വീണത്.
മത്സരത്തിനിടെ വീണ ടെറോൺ മിങ്സിെൻറ കാൽ ഇബ്രാഹിമോവിച്ചിെൻറ തലയിൽ കൊണ്ടതാണ് പ്രകോപനത്തിന് കാരണം. കൈമുട്ടുകൊണ്ട് തിരിച്ചടിച്ച ഇബ്രായുടെ പ്രവൃത്തി റഫറി കണ്ടില്ലെങ്കിലും വിഡിയോ ദൃശ്യങ്ങളിൽ സംഭവം വ്യക്തമായിരുന്നു. ഇതേ തുടർന്നാണ് നടപടി. മത്സരം 1-1ന് സമനിലയിൽ അവസാനിച്ചു.