ഇനിയും ഒന്നിച്ചുണ്ണാത്ത സദ്യയുടെ സ്നേഹം കാത്ത്...
text_fieldsമൊണാകോ: ഏറെ കാലമായി കളത്തിലും അടുത്തിടെ പുറത്തും കാൽപന്തിലെ രണ്ട് സൂപ്പർ താരങ് ങളുടെ ‘യുദ്ധങ്ങൾ’ ലോകമറിയുന്നതാണ്. ആരാധകർ കലഹിക്കുേമ്പാഴും പരസ്പരം ആദരിച് ചും സ്നേഹം പങ്കുവെച്ചും അസൂയപ്പെടുത്തുന്ന കൂട്ടുകെട്ടാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. എന്നാൽ, സ്പെയിനിലെ ക്ലാസിക് അങ്കങ്ങൾക്ക് അവധി നൽകി ഇറ്റലിയിലേക്കു പറന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും പഴയ സ്നേഹം നിലനിർത്തുന്നുവെന്നു പറഞ്ഞപ്പോൾ നിറഞ്ഞ കൈയടി.
കഴിഞ്ഞ ദിവസം മൊണാകോയിൽ ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ് വേദിയിലായിരുന്നു സംഭവം. ‘ഇത്ര ദീർഘമായി ഇൗ സൗഹൃദം നിലനിർത്തുന്നത് ഒരിക്കലും ലളിതമല്ല. മെസ്സിക്കൊപ്പം ഒരു ഡിന്നറിനായി കാത്തിരിക്കുന്നു. ഫുട്ബാൾചരിത്രത്തിെൻറ ഭാഗമാകുന്നത് മഹത്തായ കാര്യമാണ്. ഞാനും അദ്ദേഹവും ആ ചരിത്രത്തിലുണ്ട്' -റൊണാൾഡോ പറഞ്ഞു.
