െഎ ലീഗ്; പ്രായം കുറഞ്ഞ ഗോളടിക്കാരനായി ദാനു
text_fieldsെഎസോൾ: െഎ ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യൻ ആരോസിെൻറ രോഹ ിത് ദാനു. െഎസോളിനെതിരായ മത്സരത്തിൽ ഗോൾ നേടിയാണ് 16കാരൻ റെക്കോഡ് നേട്ടം കൈവരിച്ചത്. ദാനുവിെൻറ ഏക ഗോളിൽ ആരോസ് മുൻ ചാമ്പ്യന്മാരെ തോൽപിക്കുകയും ചെയ്തു.
ആരോസിെൻറ തന്നെ ജിതേന്ദ്ര സിങ്ങിെൻറ റെക്കോഡാണ് ദാനു സ്വന്തം പേരിലാക്കിയത്. 13ാം മിനിറ്റിലാണ് കൗമാര താരം വിജയഗോൾ നേടുന്നത്. ജയത്തോടെ ഗോകുലത്തെ പിന്തള്ളി ആരോസ് എട്ടാമതെത്തി. െഎസോൾ പത്താമതാണ്.
മറ്റൊരു മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സ് മിനർവ പഞ്ചാബിനെ 2-0ത്തിന് തോൽപിച്ചു. ആൻറണി വോൾഫാണ് ചർച്ചിലിെൻറ രണ്ടു ഗോളുകളും നേടിയത്. ജയത്തോടെ ചർച്ചിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. മിനർവ ഏഴാം സ്ഥാനത്താണ്.