Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇൗസ്റ്റ് ബംഗാൾ x റിയൽ കശ്മീർ മത്സരം ഡൽഹിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: െഎ ലീഗിൽ ഇൗസ്റ്റ് ബംഗാളിനെതിരെയുള്ള റിയൽ കശ്മീരിെൻറ അടുത്ത ഹോം മത്സരം ഡൽഹിയിലേക്ക് മാറ്റി . പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ സുരക്ഷ പരിഗണിച്ചാണ് വേദി മാറ്റുന്നത്. 28നാണ് കളി.
അതേസമയം, ഇതേ കാരണങ്ങളാൽ കശ്മീരിൽ കളിക്കാൻ വിസമ്മതിച്ച മിനർവ പഞ്ചാബിെൻറ കാര്യത്തിൽ തീരുമാനമായില്ല. െഎ ലീഗ് അധികൃതർ ആവശ്യപ്പെട്ടിട്ടും മത്സരത്തിന് മിനർവ എത്താതിരിക്കുകയായിരുന്നു.
മത്സരത്തിന് തയാറെടുത്ത് കളത്തിലിറങ്ങിയ കശ്മീരിന് മൂന്നു പോയൻറ് നൽകുമെന്നായിരുന്നു നേരേത്തയുണ്ടായ അറിയിപ്പ്. ഇതോടെ, മത്സരം മാറ്റിനടത്തണമെന്നാവശ്യപ്പെട്ട് മിനർവ ഡൽഹി ഹൈകോടതിയിൽ ഹരജി സമർപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
