െഎ ലീഗ്: ഇൗസ്റ്റ് ബംഗാളിന് ജയം
text_fieldsപഞ്ച്ഗുള: െഎ ലീഗിലെ കിരീടപ്പോരാട്ടം ആവേശകരമാക്കി മുൻനിരയിലുള്ള മിനർവക്ക് സ്വന്തം ഗ്രൗണ്ടിൽ ആദ്യ തോൽവി. ഇൗസ്റ്റ് ബംഗാളാണ് മിനർവയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയത്. വീറുറ്റ പോരാട്ടത്തിൽ 60ാം മിനിറ്റിൽ കാവിൻ ലോബോയാണ് ഇൗസ്റ്റ്ബംഗാളിെൻറ വിജയ ഗോൾ കുറിച്ചത്.
ഇതോടെ പോയൻറ് പട്ടികയിൽ ആദ്യ മൂന്നു സ്ഥാനക്കാരും ഒപ്പത്തിനൊപ്പമായി. 14 കളി പൂർത്തിയാക്കിയ മിനർവ (29) തന്നെയാണ് ഒന്നാമത്. എന്നാൽ നെറോക (28), ഇൗസ്റ്റ്ബംഗാൾ (26) എന്നിവർ തൊട്ടുപിന്നിൽ ഇടമുറപ്പിച്ചു. ഇന്ന് ചർച്ചിലിനെ തോൽപിച്ചാൽ നെറോക ഒന്നാം സ്ഥാനത്തേക്ക് കയറും.
മിനർവയുടെ ഗ്രൗണ്ടിൽ ഇൗസ്റ്റ് ബംഗാളിനായിരുന്നു മേധാവിത്വം. ആദ്യ പകുതിയിൽ നിരന്തര ആക്രമണം നയിച്ചായിരുന്നു അവർ പഞ്ചാബ് ഗോൾമുഖം റെയ്ഡ് ചെയ്തത്. 60ാം മിനിറ്റിൽ കാവിൻ ലോബോ തൊടുത്ത ലോങ്റേഞ്ച് വോളി കളിയുടെ ഫലം നിർണയിച്ചു. ശനിയാഴ്ച കോഴിക്കോട് ഗോകുലം എഫ്.സിക്കെതിരെയാണ് ഇൗസ്റ്റ്ബംഗാളിെൻറ അടുത്ത മത്സരം.
