​െകാൽക്കത്ത നാട്ടങ്കം ജയിച്ച്​ ബഗാൻ

21:55 PM
19/01/2020
കൊൽക്കത്ത: കൊൽക്കത്തയുടെ ഫുട്​ബാൾ ചരിത്രത്തോളം പഴക്കമുള്ള ടീം മാസങ്ങൾക്കിടെ പാതി പേരുമാറുന്നുവെന്ന​ വൈകാരികത നിറഞ്ഞുനിന്ന കൊൽക്കത്ത ഡെർബിയിൽ ഈസ്​റ്റ്​ ബംഗാളിനെ 2-1ന്​ വീഴ്​ത്തി മോഹൻ ബഗാൻ. ആക്രമണത്തിലും പ്രതിരോധത്തിലും മുന്നിൽനിന്ന ബഗാൻ തുടക്കത്തിലേ നേടിയ മേൽക്കൈ ​അവസാനം വരെ നിലനിർത്തിയാണ്​ ഐ ലീഗിൽ നിർണായക വിജയമുറപ്പിച്ചത്​.

18ാം മിനിറ്റിൽ ജോസിബ ബെയ്​റ്റിയയിലൂടെ ആദ്യ ഗോൾ കണ്ടെത്തിയ കൊൽക്കത്തക്കായി 68ാം മിനിറ്റിൽ ബാബ ദവാര വീണ്ടും സ്​കോർ ചെയ്​തു. മികച്ച വിജയം ഉറപ്പിച്ച ബഗാനെ ഞെട്ടിച്ച്​ മാർകോസ്​ ജിമെനെസാണ്​ 72ാം മിനിറ്റിൽ ഈസ്​റ്റ്​ ബംഗാളിന്​ ആശ്വാസ ഗോൾ സമ്മാനിച്ചത്​. ഐ ലീഗിൽ ഒന്നാമതുള്ള ബഗാൻ ഇതോടെ രണ്ടാമതുള്ള പഞ്ചാബ്​ എഫ്​.സിയെക്കാൾ ആറു പോയൻറ്​ മുന്നിലാണ്​. 
Loading...
COMMENTS