Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ ​ലീ​ഗ്​: ഈ​സ്​​റ്റ്​...

ഐ ​ലീ​ഗ്​: ഈ​സ്​​റ്റ്​ ബം​ഗാ​ളി​നെ 3-1ന്​ ​ത​ക​ർ​ത്ത്​ ഗോ​കു​ലം വി​ജ​യ വ​ഴി​യി​ൽ

text_fields
bookmark_border
ഐ ​ലീ​ഗ്​: ഈ​സ്​​റ്റ്​ ബം​ഗാ​ളി​നെ 3-1ന്​ ​ത​ക​ർ​ത്ത്​ ഗോ​കു​ലം വി​ജ​യ വ​ഴി​യി​ൽ
cancel

കൊ​ൽ​ക്ക​ത്ത: ര​ണ്ട്​ തോ​ൽ​വി​യു​ടെ​യും ഒ​രു സ​മ​നി​ല​യു​ടെ​യും സ​ങ്ക​​ട​ങ്ങ​ളെ​ല്ലാം തീ​ർ​ക്കു​ന്ന ത​ ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ ഗോ​കു​ലം കേ​ര​ള​യു​ടെ തി​രി​ച്ചു​വ​ര​വ്. ഐ ​ലീ​ഗി​ൽ കൊ​ൽ​ക്ക​ത്ത വ​മ്പ​ന്മാ​രാ​യ ഈ​സ്​​റ്റ്​ ബം​ഗാ​ളി​നെ അ​വ​രു​ടെ മ​ട​യി​ൽ ക​യ​റി നേ​രി​ട്ട ഗോ​കു​ല​ത്തി​ന്​ 3-1​െൻ​റ ത്ര​സി​പ്പി​ക്കു​ന്ന ജ​യം. ഹെ​ൻ​ട്രി കി​സേ​ക (21), മാ​ർ​ക​സ്​ ജോ​സ​ഫ്​ (65) എ​ന്നി​വ​ർ​ക്കൊ​പ്പം ഒ​രു ഗോ​ൾ സെ​ൽ​ഫാ​യും (മാ​ർ​ടി ക്രെ​സ്​​പി, 45+) ഗോ​കു​ല​ത്തി​​െൻറ അ​ക്കൗ​ണ്ടി​ലെ​ത്തി. കാ​സിം ഐ​ദ​ര​യു​ടെ (29) വ​ക​യാ​യി​രു​ന്നു ഈ​സ്​​റ്റ്​ ബം​ഗാ​ളി​​െൻറ ആ​ശ്വാ​സ ഗോ​ൾ.

ജ​യ​ത്തോ​ടെ കേ​ര​ള സം​ഘം 10 പോ​യ​ൻ​റു​മാ​യി നാ​ലാം സ്ഥാ​ന​ത്തേ​ക്ക്​ ക​യ​റി. മോ​ഹ​ൻ ബ​ഗാ​ൻ (14), മി​ന​ർ​വ (11), ച​ർ​ച്ചി​ൽ (10) എ​ന്നി​വ​രാ​ണ്​ മു​ന്നി​ലു​ള്ള​ത്.

തു​ട​ക്കം ഈ​സ്​​റ്റ്​ ബം​ഗാ​ളി​​െൻറ വെ​ടി​ക്കെ​​ട്ടോ​ടെ​യാ​യി​രു​ന്നു. നാ​ലാം മി​നി​റ്റി​ൽ ലോ​ങ്​ റേ​ഞ്ച​റി​ൽ​നി​ന്നും ഗോ​ൾ​പോ​സ്​​റ്റാ​ണ്​ ഗോ​കു​ല​ത്തെ ര​ക്ഷി​ച്ച​ത്. ര​ണ്ടു പേ​രു​ടെ സ​സ്​​പെ​ൻ​ഷ​​െൻറ ക്ഷീ​ണ​വും ലൈ​ന​പ്പി​ൽ തെ​ളി​ഞ്ഞു. എ​ന്നാ​ൽ, മാ​ർ​ക​സ്​ ജോ​സ​ഫ്, കി​സേ​ക കൂ​ട്ടി​​െൻറ ആ​ക്ര​മ​ണം ഈ​സ്​​റ്റ്​​ബം​ഗാ​ൾ പ്ര​തി​രോ​ധ​ത്തെ പൊ​ളി​ച്ച​ടു​ക്കാ​ൻ പാ​ക​മു​ള്ള​താ​യി​രു​ന്നു. അ​തി​​െൻറ ഫ​ലം 21ാം മി​നി​റ്റി​ൽ​ത​ന്നെ ക​ണ്ടു. ​

നോ​ച സി​ങ്ങി​​െൻറ പെ​ർ​ഫ​ക്​​ട്​ പാ​സ്​ ബോ​ക്​​സി​നു​ള്ളി​ൽ കി​സേ​ക ഗോ​ളാ​ക്കി​മാ​റ്റി. മി​നി​റ്റു​ക​ൾ​ക്ക​കം ​കൊ​ൽ​ക്ക​ത്ത​ക്കാ​ർ തി​രി​ച്ച​ടി​ച്ച്​ ഒ​പ്പ​മെ​ത്തി. പ​ക്ഷേ, ഹാ​ഫ്​​ടൈം ഇ​ഞ്ചു​റി​യി​ൽ മാ​ർ​ക​സി​​െൻറ അ​പ​ക​ട​മൊ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മം ക്രി​സ്​​പി സെ​ൽ​ഫ്​ ഗോ​ളാ​ക്കി. ര​ണ്ടാം പ​കു​തി​യി​ൽ കി​സേ​ക​യി​ൽ​നി​ന്നും പ​ന്ത്​ വാ​ങ്ങി കു​തി​ച്ച ജോ​സ​ഫി​​െൻറ ഉ​ഗ്ര​ൻ ഷോ​ട്ട്​ ഗോ​ളി ത​ട​ഞ്ഞെ​ങ്കി​ലും തെ​റി​ച്ചു​വീ​ണ പ​ന്ത്​ റീ​ബൗ​ണ്ടി​ൽ മാ​ർ​ക​സ്​ വ​ല​യി​ലേ​ക്ക്​ അ​ടി​ച്ചു ക​യ​റ്റി. 20ന്​ ​മി​ന​ർ​വ പ​ഞ്ചാ​ബി​നെ​തി​രെ​യാ​ണ്​ ഗോ​കു​ല​ത്തി​​െൻറ അ​ടു​ത്ത മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:i leaguegokulam fcsports news
News Summary - i league gokulam vs east bengal
Next Story