Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ-ലീഗ്: തകർപ്പൻ...

ഐ-ലീഗ്: തകർപ്പൻ ജയത്തോടെ ഗോകുലം തുടങ്ങി

text_fields
bookmark_border
i-league-301119.jpg
cancel

കോ​ഴി​ക്കോ​ട്: പ്ര​തീ​ക്ഷ​ക​ൾ തെ​റ്റി​ക്കാ​തെ ഐ ​ലീ​ഗി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് ഗം​ഭീ​ര തു​ട​ക്കം. ആ​ദ്യ ക​ളി​യി​ൽ മ​ണി​പ്പൂ​ർ ക്ല​ബാ​യ നെ​റോ​ക എ​ഫ്.​സി​യെ 2-1ന് ​തോ​ൽ​പി​ച്ചാ​ണ് ആ​തി​ഥേ​യ​ർ കു​തി​പ്പ് തു​ട​ങ്ങി​യ​ത്. കോ​ർ​പ​റേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പോ​രി​ൽ 43ാം മി​നി​റ്റി​ൽ യു​ഗാ​ണ്ട​ൻ സ്ട്രൈ​ക്ക​ർ ഹ​െൻറി കി​സേ​ക്ക​യും 49ാം മി​നി​റ്റി​ൽ ക്യാ​പ്റ്റ​ൻ മാ​ർ​ക്ക​സ് ജോ​സ​ഫു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.
ടാ​രി​ക് സാം​പ്സ​ൺ 88ാം മി​നി​റ്റി​ൽ നെ​റോ​ക​യു​ടെ ആ​ശ്വാ​സ ഗോ​ൾ നേ​ടി. ഈ ​മാ​സം ആ​റി​ന് ഗോ​വ​യി​ൽ ഇ​ന്ത്യ​ൻ ആ​രോ​സി​നെ​തി​രെ​യാ​ണ് ഗോ​കു​ല​ത്തി​​െൻറ അ​ടു​ത്ത മ​ത്സ​രം.

കി​സേ​ക്ക​യു​ടെ ഗോ​ൾ...
ക്യാ​പ്റ്റ​ൻ മാ​ർ​ക്ക​സ് ജോ​സ​ഫി​ന് കൂ​ട്ടാ​യി ഹെ​ൻ​ട്രി കി​സേ​ക്ക​യാ​ണ് ഗോ​കു​ല​ത്തി​നാ​യി മു​ൻ​നി​ര​യി​ൽ അ​ണി​നി​ര​ന്ന​ത്. ബാ​റി​ന് കീ​ഴി​ൽ മ​ല​യാ​ളി താ​രം സി.​കെ. ഉ​ബൈ​ദ് ഗ്ലൗ​സ​ണി​ഞ്ഞു. വൈ​സ് ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ്, ജ​സ്​​റ്റി​ൻ ജോ​ർ​ജ്, കെ. ​മു​ഹ​മ്മ​ദ് റാ​ഷി​ദ് എ​ന്നി​വ​രും ആ​ദ്യ ഇ​ല​വ​നി​ൽ മ​ല​യാ​ളി സാ​ന്നി​ധ്യ​മാ​യി.

4-3-3 ശൈ​ലി​യി​ലാ​യി​രു​ന്നു ഫെ​ർ​ണാ​ണ്ടോ വ​രേ​ല ടീ​മി​നെ ഒ​രു​ക്കി​യ​ത്. 3-5-2ലാ​യി​രു​ന്നു നെ​റോ​ക​യു​ടെ വി​ന്യാ​സം. ആ​ദ്യ 10 മി​നി​റ്റി​ൽ ആ​തി​ഥേ​യ​ർ​ക്ക് മു​ന്നേ​റ്റ​ങ്ങ​ളൊ​ന്നും ന​ട​ത്താ​നാ​യി​ല്ല. വൈ​കാ​െ​ത ക​ളി മാ​റി. 15ാം മി​നി​റ്റി​ൽ മാ​ർ​ക്ക​സി​​െൻറ ഷോ​ട്ടും പി​ന്നാ​ലെ കി​സേ​ക്ക​യു​ടെ ഹെ​ഡ​റും എ​തി​രാ​ളി​ക​ളെ വി​റ​പ്പി​ച്ചു. 18ാം മി​നി​റ്റി​ൽ കൗ​ണ്ട​ർ അ​റ്റാ​ക്കി​ലൂ​ടെ ആ​ന്ദ്രേ എ​റ്റി​യ​ന്ന​യു​ടെ പാ​സി​ൽ​നി​ന്ന് മു​ന്നേ​റി​യ മാ​ർ​ക്ക​സ് ഇ​ട​ത് മൂ​ല​യി​ൽ​നി​ന്ന് തൊ​ടു​ത്ത ഷോ​ട്ട് സ​െൻറി​മീ​റ്റ​ർ വ്യ​ത്യാ​സ​ത്തി​ലാ​ണ് പു​റ​ത്തു​പോ​യ​ത്. മാ​ർ​ക്ക​സി​​െൻറ മാ​ജി​ക് ഷോ​ട്ടു​ക​ൾ പ​ല​തും എ​തി​രാ​ളി​ക​ൾ​ക്ക്​ ഭീ​ഷ​ണി സൃ​ഷ്​​ടി​ച്ചെ​ങ്കി​ലും വ​ല കു​ലു​ങ്ങി​യി​ല്ല.

36ാം മി​നി​റ്റി​ൽ കോ​ർ​ണ​റി​ൽ​നി​ന്ന് ഗാ​ർ​ഷ്യ നീ​ട്ടി​യ പ​ന്ത് ത​ക​ർ​പ്പ​ൻ ഗ്രൗ​ണ്ട​റി​ലൂ​ടെ മാ​ർ​ക്ക​സ് തി​രി​ച്ചു​വി​ട്ട​തും നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ പു​റ​ത്തേ​ക്കെ​ത്തി. മ​റു​ഭാ​ഗ​ത്ത് ച​ൻ​സോ ഹോ​റ​മും ദി​യാ​റ​യും ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളും ഫ​ലം ക​ണ്ടി​ല്ല. ഇ​ട​തു വി​ങ്ങി​ലൂ​ടെ ച​ൻ​സോ​യാ​യി​രു​ന്നു കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി. 43ാം മി​നി​റ്റി​ൽ കാ​ത്തി​രു​ന്ന നി​മി​ഷ​മെ​ത്തി. മ​ധ്യ​നി​ര​യി​ൽ​നി​ന്ന് ഹാ​റൂ​ൺ അ​മി​രി​യു​ടെ പാ​സ് സ്വീ​ക​രി​ച്ച് ബോ​ക്സി​നു​ള്ളി​ൽ​നി​ന്ന് കി​സേ​ക്ക ഗോ​ളി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടു.

ര​ണ്ടാം പ​കു​തി​യി​ൽ കൂ​ടു​ത​ൽ ക​രു​ത്തോ​ടെ ഗോ​കു​ലം ക​ളി​മെ​ന​ഞ്ഞു. 49ാം മി​നി​റ്റി​ൽ വ​ല​ത് വി​ങ്ങി​ൽ​നി​ന്ന് സെ​ബാ​സ്​​റ്റ്യ​ൻ താ​ങ്മു​വാ​ൻ സാ​ങ്ങി​​െൻറ ക്രോ​സി​ൽ മാ​ർ​ക്ക​സി​​െൻറ ഷോ​ട്ട് സ്വ​ന്തം നാ​ട്ടു​കാ​ര​നാ​യ നെ​റോ​ക ഗോ​ളി മാ​ർ​വി​നെ കീ​ഴ്പ്പെ​ടു​ത്തി വ​ല​യി​ലാ​യി.

ര​ണ്ടാം ഗോ​ളും വ​ഴ​ങ്ങി​യ നെ​റോ​ക പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് വ​ലി​ഞ്ഞ​തോ​ടെ ഗോ​കു​ലം ഗോ​ളി ഉ​ബൈ​ദി​ന് കാ​ര്യ​മാ​യ പ​ണി​യു​ണ്ടാ​യി​ല്ല. കി​സേ​ക്ക​യു​ടെ​യും മാ​ർ​ക്ക​സി​​െൻറ​യും ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​പ്പെ​ട്ട് എ​തി​രാ​ളി​ക​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ നി​ലം​പ​രി​ശാ​യി. മു​ഖം​മൂ​ടി​യ​ണി​ഞ്ഞ് ഗോ​ൾ​നേ​ട്ട​മാ​ഘോ​ഷി​ച്ച മാ​ർ​ക്ക​സി​ന് റ​ഫ​റി മ​ഞ്ഞ​ക്കാ​ർ​ഡും കൊ​ടു​ത്തു.

ജ​യ​മു​റ​പ്പി​ച്ച ഗോ​കു​ലം ബെ​ഞ്ചി​ലി​രി​ക്കു​ന്ന​വ​ർ​ക്കും അ​വ​സ​രം ന​ൽ​കി. ലാ​ൽ റൊ​മാ​വി​യ​യും ക്ഷേ​ത്രി മ​യും മീ​ത്തി​യും ക​ള​ത്തി​ലെ​ത്തി. റാ​ഷി​ദും കി​സേ​ക്ക​യും വ​ഴി​മാ​റി​ക്കൊ​ടു​ത്തു. 88ാം മി​നി​റ്റി​ൽ ടാ​രി​ക് സാം​പ്സ​ൺ ബൈ​സി​ക്ക്ൾ കി​ക്കി​ലൂ​ടെ നെ​റോ​ക​ക്ക് ആ​ശ്വാ​സ​മേ​കി. അ​വ​സാ​ന വി​സി​ലൂ​തു​മ്പോ​ൾ ഗോ​കു​ല​ത്തി​ന് 2-1െൻ​റ ജ​യം. മാ​ർ​ക്ക​സ് ജോ​സ​ഫാണ്​ ഹീ​റോ ഓ​ഫ് ദ ​മാ​ച്ച്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:i leaguegokulam fcsports news
News Summary - i league gokulam v neroka fc
Next Story