Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവിദേശതാരങ്ങൾ...

വിദേശതാരങ്ങൾ എത്തിയിട്ടും ഗോകുലത്തിന്​ തോൽവി

text_fields
bookmark_border
വിദേശതാരങ്ങൾ എത്തിയിട്ടും ഗോകുലത്തിന്​ തോൽവി
cancel

മഡ്​ഗാവ്​: പുതിയ രണ്ടു വിദേശതാരങ്ങൾ എത്തിയിട്ടും വിജയവഴിയിലേക്ക്​ തിരിച്ചെത്താനാവാതെ ഗോകുലം കേരള എഫ്​.സി. ​െഎ ലീഗ്​ 12ാം മത്സരത്തിൽ ഗോകുലം കേരള എഫ്​.സിയെ ചർച്ചിൽ ബ്രദേഴ്​സ്​ 3-1ന്​ തോൽപിച്ചു. ഒരു ഗോളിന്​ മുന്നിട്ടുന ിന്നതിനുശേഷമായിരുന്നു ഗോകുലത്തി​​​െൻറ വീഴ്​ച. ഗോകുലത്തി​​​െൻറ തുടർച്ചയായ നാലാം തോൽവിയാണിത്​. ജയത്തോടെ നെ​േ​രാകയെയും റിയൽ കശ്​മീരിനെയും കടത്തിവെട്ടി ചർച്ചിൽ 22 പോയൻറുമായി രണ്ടാം സ്​ഥാനത്തേക്ക്​​ കയറി. സീസണിൽ ആറാം തോൽവി ഏറ്റുവാങ്ങിയതോടെ 10 പോയൻറുമായി എട്ടാം സ്​ഥാനത്താണ്​ ഗോകുലം. 24 പോയൻറുള്ള ചെ​െന്നെ സിറ്റിയാണ്​ പോയൻറ്​ പട്ടികയിൽ ഒന്നാം സ്​ഥാനത്ത്​.

പുതുതായി ടീമിലെത്തിയ ട്രിനിഡാഡ്​-​ടുബോഗോ താരം മാർകസ്​ ജോസഫിനെയും ഘാനക്കാരൻ ചാൾസ്​ ടീകോയെയും ഇറക്കിയായിരുന്നു ഗോകുലം കോച്ച്​ ബിനോ ജോർജ്​ കരുത്തരായ ചർച്ചിലിനെതിരെ കരുക്കൾ നീക്കിയത്​. തുടക്കത്തിൽ ഗോകുലം എതിരാളികൾക്കെതിരെ നിറഞ്ഞുകളിച്ചെങ്കിലും പിന്നീട്​ കളിമാറി. 14ാം മിനിറ്റിലാണ്​ പുതിയ താരം മാർകസ്​ ജോസഫ് കേരള സംഘത്തെ മുന്നിലെത്തിച്ചത്​. എന്നാൽ ഡാവ്​ഡ ചീസെ(37), വില്ലി പ്ലാസ (56, 91) എന്നിവരുടെ ഗോളുകളിൽ ചർച്ചിൽ വിലപ്പെട്ട മൂന്നു​ പോയൻറ്​ സ്വന്തമാക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballi leaguegokulam fcmalayalam newssports news
News Summary - I League: Gokulam-sports news
Next Story