െഎ ലീഗ്: സൂപ്പർ കപ്പിൽ ഇടംതേടി ഗോകുലം
text_fieldsെഎസോൾ: െഎ ലീഗ് സീസണിെൻറ ആദ്യ പകുതിയിൽ തപ്പിത്തടഞ്ഞശേഷം രണ്ടാം പകുതിയിൽ അട്ടിമറി വിജയങ്ങളുമായി കുതിപ്പ് നടത്തുന്ന ഗോകുലം കേരള എഫ്.സി െവള്ളിയാഴ്ച നിലവിലെ ജേതാക്കളായ െഎസോൾ എഫ്.സിയെ നേരിടും. ആദ്യ ആറ് സ്ഥാനക്കാരിൽ ഇടംപിടിച്ച് സൂപ്പർ കപ്പിലേക്ക് ടിക്കറ്റുറപ്പിക്കാൻ വെമ്പുന്ന ബിനോ ജോർജിെൻറ ടീമിന് െവള്ളിയാഴ്ച ജയിക്കാനായാൽ ആ സ്വപ്നം ഏറക്കുറെ സാക്ഷാത്കരിക്കാം.
കുതിപ്പ് തുടരാൻ ഗോകുലം
ആദ്യ ഒമ്പത് കളികളിൽ നാല് പോയൻറ് മാത്രം അക്കൗണ്ടിലുണ്ടായിരുന്ന ഗോകുലം എന്നാൽ, പിന്നീട് ഗിയർ മാറ്റി. അവസാനത്തെ ഏഴ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച ഗോകുലം 16 കളികളിൽ 20 പോയൻറുമായി ഏഴാം സ്ഥാനത്താണ്. െവള്ളിയാഴ്ച ജയിച്ചാൽ 21 പോയൻറ് വീതമുള്ള െഎസോളിെനയും ഷില്ലോങ് ലജോങ്ങിനെയും മറികടന്ന് 23 പോയൻറിലെത്താം. െഎസോളിന് െവള്ളിയാഴ്ച ലീഗിലെ അവസാന മത്സരമായതിനാൽ പിന്നീട് ഗോകുലത്തെ മറികടക്കാനാവില്ല. ലജോങ് അവസാന മത്സരത്തിൽ ജയിക്കാതിരുന്നാൽ െവള്ളിയാഴ്ചത്തെ ജയത്തോടെ തന്നെ ഗോകുലത്തിന് ആറാം സ്ഥാനവും സൂപ്പർ കപ്പ് പ്രവേശനവും ഉറപ്പാക്കാം. കരുത്തരായ മിനർവ പഞ്ചാബ്, ഇൗസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ ടീമുകളെ മലർത്തിയടിച്ച് മുന്നേറുന്ന ഗോകുലത്തിന് കഴിഞ്ഞ റൗണ്ടിൽ ചർച്ചിൽ ബ്രദേഴ്സിനെതിരെ വഴങ്ങിയ സമനിലയാണ് ചെറിയ തിരിച്ചടിയായത്.
കിരീടമുറപ്പിക്കാൻ മിനർവ
െവള്ളിയാഴ്ചത്തെ മറ്റൊരു മത്സരത്തിൽ ചെന്നൈ സിറ്റിയെ നേരിടുന്ന മിനർവ പഞ്ചാബിന് ജയിച്ചാൽ കിരീടം ഏറക്കുറെ ഉറപ്പാക്കാം. 16 കളികളിൽ 32 പോയൻറുള്ള മിനർവക്ക് െവള്ളിയാഴ്ച ജയിച്ചാൽ പോയൻറ് നേട്ടം 35 ആക്കിയുയർത്താം. 17 മത്സരങ്ങളിൽ 31 പോയൻറുള്ള നെരോക എഫ്.സിക്ക് അവസാന കളി ജയിച്ചാലും പിന്നീട് മിനർവക്കൊപ്പമെത്താനാവില്ല. എന്നാൽ, 16 കളികളിൽ 29 പോയൻറുള്ള ഇൗസ്റ്റ് ബംഗാളിന് അവസാന രണ്ട് മത്സരങ്ങളും ജയിച്ചാൽ പോയൻറ് നിലയിൽ മിനർവയെ പിടിക്കാം. ഇതോടെ ഇൗസ്റ്റ് ബംഗാളിന് ഗോൾ ശരാശരിയിൽ മുൻതൂക്കം നേടാമെങ്കിലും അവസാന കളിയിൽ തോൽക്കാതിരുന്നാൽ മിനർവക്ക് കപ്പിൽ മുത്തമിടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
