ഗോകുലം എഫ്.സിയുെട അവസാന ഹോം മത്സരം എട്ടിന്
text_fieldsകോഴിക്കോട്: ഐ ലീഗ് സീസണിലെ ഗോകുലത്തിെൻറ അവസാന മത്സരം മാർച്ച് എട്ടിലേക്ക് മാറ്റി. നേരത്തേ മാർച്ച് ആറിനായിരുന്നു മോഹൻ ബഗാനെതിരായ മത്സരം നിശ്ചയിച്ചിരുന്നത്. മത്സരത്തിന് മുന്നോടിയായി ഇന്ത്യക്കുവേണ്ടി ബൂട്ട് കെട്ടിയ മലയാളി താരങ്ങളെ പ്രത്യേക ചടങ്ങിൽ ആദരിക്കും. ഐ.എം. വിജയനാണ് ചടങ്ങിലെ മുഖ്യാതിഥി.
ഇന്ത്യൻ ജഴ്സിയണിഞ്ഞ മലയാളികളായ ഇരുപത്തഞ്ചോളം താരങ്ങളെ കോഴിക്കോട്ടുവെച്ച് ആദരിക്കാനാണ് ഗോകുലം എഫ്.സിയും ടീമിെൻറ ആരാധകക്കൂട്ടമായ ബറ്റാലിയയും ഒരുങ്ങുന്നത്. െഎ ലീഗിലെ ജയൻറ് കില്ലർ എന്ന് പേരെടുത്ത ഗോകുലം 17 കളിയിൽ 20 പോയൻറുമായി ഏഴാം സ്ഥാനത്താണ്. അവസാന അങ്കം ജയിച്ച് ആറിൽ ഒരാളായി സൂപ്പർ കപ്പിലേക്ക് യോഗ്യത നേടുകയാണ് ടീമിെൻറ ലക്ഷ്യം.
