Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightെഎസോളിനു​ മുന്നിൽ...

െഎസോളിനു​ മുന്നിൽ ഗോകുലം വീണു

text_fields
bookmark_border
I-League
cancel

​െഎ​സോ​ൾ: സൂ​പ്പ​ർ ക​പ്പ്​ മോ​ഹ​വു​മാ​യി െഎ​സോ​ളി​നെ​തി​രെ എ​വേ മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക്​ തി​രി​ച്ച​ടി. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രെ അ​ട്ടി​മ​റി​ച്ച്​ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ മു​​ന്നേ​റാ​മെ​ന്ന​ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി​ച്ച്, ഗോ​കു​ല​ത്തെ 3-1ന്​  ​​െ​എ​സോ​ൾ തോ​ൽ​പി​ച്ചു.

60 മി​നി​റ്റു​വ​രെ ഒ​രു ഗോ​ളി​ന്​ മു​ന്നി​ൽ നി​​ന്നി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന സ​മ​യ​ത്ത്​​ ഗോ​കു​ലം പ്ര​തി​രോ​ധം ത​ക​ർ​ത്ത്​ ​െഎ​സോ​ൾ ഗോ​ൾ നേ​ടു​ക​യാ​യി​രു​ന്നു. സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ശ​ക്ത​രാ​യ മോ​ഹ​ൻ​ബ​ഗാ​നെ ഹോം ​ഗ്രൗ​ണ്ടി​ൽ തോ​ൽ​പി​ക്കു​ക​യും ഷി​ല്ലോ​ങ്, ഇൗ​സ്​​റ്റ്​ ബം​ഗാ​ളി​നോ​ട്​ തോ​ൽ​ക്കു​ക​യും ചെ​യ്​​താ​ൽ മാ​ത്ര​മേ ഗോ​കു​ല​ത്തി​ന്​ ഇ​നി സൂ​പ്പ​ർ ക​പ്പ്​ സാ​ധ്യ​ത​യു​ള്ളൂ. ഇൗ ​മാ​സം​ ആ​റി​നാ​ണ്​ മ​ത്സ​രം.

17 മ​ത്സ​ര​ങ്ങ​ളി​ൽ  20 പോ​യ​ൻ​റു​മാ​യി ഏ​ഴാം സ്​​ഥാ​ന​ത്താ​ണ്​ ഗോ​കു​ലം. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ 24 പോ​യ​ൻ​റു​മാ​യി ​െഎ​സോ​ൾ സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ചു. 

ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്​​സി​നെ​തി​രെ സ​മ​നി​ല​യി​ൽ കു​രു​ങ്ങി​യ ടീ​മി​ൽ​നി​ന്ന്​ ഒ​രേ​യൊ​രു മാ​റ്റ​വു​മാ​യാ​ണ്​ ഗോ​കു​ലം കോ​ച്ച്​ ബി​നോ ജോ​ർ​ജ്​ ടീ​മി​നെ ഇ​റ​ക്കി​യ​ത്. പ​തു​ക്കെ ക​ളി കൈ​യി​ലെ​ടു​ത്ത്​ മു​ന്നേ​റി​യ ഗോ​കു​ലം 25ാം മി​നി​റ്റി​ൽ ​െപ​നാ​ൽ​റ്റി​യി​ലൂ​ടെ മു​ന്നി​ലെ​ത്തി. ബോ​ക്​​സി​ൽ എ​തി​ർ താ​ര​ത്തി​​​​െൻറ കൈ​യി​ൽ പ​ന്തു ത​ട്ടി​യ​തി​നാ​ണ്​ ഗോ​കു​ല​ത്തി​ന്​ പെ​നാ​ൽ​റ്റി​യെ​ത്തി​യ​ത്. 

കി​ക്കെ​ടു​ത്ത മ​ഹ്​​മൂ​ദ്​ അ​ൽ അ​ജ്​​മി ഗോ​ളാ​ക്കു​ക​യും ചെ​യ്​​തു. ഇൗ ​ഗോ​ളി​ൽ ഏ​റെ​സ​മ​യം ഗോ​കു​ലം പി​ടി​ച്ചു​നി​ന്നെ​ങ്കി​ലും അ​വ​സാ​നം ​പ്ര​തി​രോ​ധം പാ​ളി. ലി​യോ​ൺ​സ്​ ഡോ​ടോ​സ് (60, 74)), ലാ​ൽ​ക്​ വാ​പു​മാ​വി​യ (78) എ​ന്നി​വ​രു​ടെ ഗോ​ളി​ൽ​ ഗോ​കു​ലം ക​ളി കൈ​വി​ട്ട്​ തോ​ൽ​വി ഉ​റ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:I-Leaguemalayalam newssports newsGokulam KeralaAizawl
News Summary - I League : Gokulam Kerala FC -Sports News
Next Story