െഎ ലീഗിൽ ഗോകുലം കേരള എഫ്.സി-െചന്നൈ സിറ്റി എഫ്.സി പോരാട്ടം
text_fieldsകോഴിക്കോട്: കാൽപ്പന്തുകളിയെ നെഞ്ചിേലറ്റുന്ന കോഴിക്കോെട്ട കാണികൾക്ക് ആവേശമേകാൻ ഗോകുലം കേരള എഫ്.സിയുടെ ആദ്യ ഹോംമത്സരം. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് ചെന്നൈ സിറ്റി എഫ്.സിക്കെതിരെയാണ് ഗോകുലത്തിെൻറ പോരാട്ടം. 2010ന് ശേഷം ആദ്യമായാണ് കേരളത്തിൽനിന്ന് െഎ ലീഗ് ടീം മാറ്റുരക്കുന്നത്. കോഴിക്കോട്ടും ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് െഎ ലീഗ് മത്സരത്തിന് അരങ്ങുണരുന്നത്.
ചരിത്രമുറങ്ങുന്ന കോർപറേഷൻ സ്റ്റേഡിയം ദക്ഷിണേന്ത്യൻ നാട്ടങ്കത്തിനായി ഒരുങ്ങിക്കഴിഞ്ഞു. 40,000ത്തോളം പേർക്ക് കളി കാണാൻ അവസരമുണ്ട്. ടിക്കറ്റുകൾ ജില്ല ഫുട്ബാൾ അസോസിയേഷെൻറ ഒാഫിസിലും ഗോകുലം ചിറ്റ്സ് ആൻഡ് ഫൈനാൻസിെൻറ ശാഖകളിലും ലഭിക്കും. ചരിത്രത്തിലാദ്യമായി കോർപറേഷൻ സ്റ്റേഡിയത്തിൽ പ്രമുഖ സ്പോർട്സ് ചാനലായ സ്റ്റാർ സ്പോർട്സ് മത്സരം സംപ്രേഷണം െചയ്യും.
ജയിക്കാൻ ഗോകുലം
സ്വന്തം തട്ടകത്തിൽ വിജയവും മൂന്നു പോയൻറും മാത്രമാണ് ലക്ഷ്യെമന്നാണ് ഗോകുലം കേരള എഫ്.സി കോച്ച് ബിനോ ജോർജും നായകൻ സുശാന്ത് മാത്യുവും കോഴിക്കോെട്ടത്തിയത് മുതൽ പറയുന്നത്. ഷില്ലോങ്ങിലെ കൊടുംതണുപ്പിൽ ലജോങ്ങിനെതിരെ ആദ്യ പകുതിയിൽ ആക്രമണാത്മക ഫുട്ബാളായിരുന്നു ടീം പുറത്തെടുത്തത്. എന്നാൽ, രണ്ടാം പകുതിയിൽ ഷില്ലോങ് കിട്ടിയ അവസരം മുതലാക്കി വല കുലുക്കുകയായിരുന്നു. ആരിഫ് ഷെയ്ഖ്, കോംഗോ താരം ലെലെ എംബല്ലെ, മുൻ െഎസോൾ എഫ്.സി താരമായ െഎവറി കോസ്റ്റിൽനിന്നുള്ള സ്റ്റീഫൻ കാമോ ബായി എന്നിവർ തന്നെ മുൻനിരയിൽ ഇറങ്ങിയേക്കും. എതിർപ്രതിരോധെത്ത വിറപ്പിക്കാൻ കഴിവുള്ള താരങ്ങളാണ് കാമോ ബായിയും എംബല്ലെയും. പകരക്കാരനായി ഉസ്മാൻ ആശിഖുമുണ്ട്. നൈജീരിയൻ പ്രതിരോധഭടൻ ഇമ്മാനുവൽ ചിഗോസി പരിക്ക് കാരണം കളിക്കില്ല. ക്യാപ്റ്റൻ സുശാന്ത് മാത്യു പൂർണമായി താളംകെണ്ടത്തിയിട്ടില്ല.
തിരുമ്പി വന്തിേട്ടന്ന് െസാല്ലുമാ?
എതിരാളികളുടെ അേത അവസ്ഥയിലാണ് ചെന്നൈ സിറ്റി എഫ്.സിയും. ആദ്യ മത്സരത്തിൽ തോൽവി. അതും ഇന്ത്യൻ ആരോസിലെ െകാച്ചുപിള്ളേരോട് മറുപടിയില്ലാത്ത മൂന്നു ഗോളിന്. എന്നാൽ, കഴിഞ്ഞതെല്ലാം മറന്ന് പോരാടാനാണ് കോച്ച് വി. സൗന്ദരരാജൻ ശിഷ്യരോട് ആവശ്യപ്പെടുന്നത്. വിദേശതാരങ്ങൾ ആദ്യ മത്സരത്തിൽ ഒട്ടും ഫോമിലാവാത്തത് കോച്ചിനെ ചൊടിപ്പിച്ചിട്ടുണ്ട്. പാതി മലയാളിയായ സൂസൈരാജാണ് നായകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
