െഎലീഗ്: ഗോകുലം ഇന്ന് മിനർവക്കെതിരെ
text_fieldsപാഞ്ച്കുല: കൊൽക്കത്ത വമ്പന്മാർക്കെതിരെ നേടിയ തുടരൻ ജയങ്ങളുടെ ആത്മവിശ്വാസത്തിൽ െഎ ലീഗിലെ കേരളത്തിെൻറ പ്രതിനിധികളായ ഗോകുലം എഫ്.സി ഇന്ന് മുൻനിര ടീമായ മിനർവ പഞ്ചാബിനെ നേരിടും. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽനിന്ന് 12 പോയൻറ് സ്വന്തമാക്കി മികച്ച ഫോമിലുള്ള ഗോകുലം നിലവിൽ 14 കളികളിൽ 16 പോയൻറുമായി എട്ടാം സ്ഥാനത്താണ്. മിനർവയാകെട്ട അത്രയും കളികളിൽ 29 പോയൻറുമായി രണ്ടാം സ്ഥാനത്തും.
17 കളികളിൽ 31 പോയൻറുള്ള നെരോക എഫ്.സിയാണ് തലപ്പത്ത്. മോഹൻ ബഗാനെ സാൾട്ട്ലേക്കിലും ഇൗസ്റ്റ് ബംഗാളിനെ കോഴിക്കോട്ടും 2-1 മാർജിനുകളിൽ തോൽപിച്ചതിെൻറ ആവേശത്തിലാണ് ഗോകുലം മിനർവക്കെതിരെ ബൂട്ടുകെട്ടുന്നത്.
തുടക്കത്തിൽ ലക്ഷ്യമിട്ട പോയൻറ് പട്ടികയിൽ മധ്യത്തിലെങ്കിലുമെത്തുകയെന്നതിലേക്ക് ടീം അടുത്തുകൊണ്ടിരിക്കുകയാണെന്നും ഇനിയുള്ള കളികളിൽ വിജയം തന്നെയാണ് ഉന്നമിടുന്നതെന്നും ഗോകുലം എഫ്.സി കോച്ച് ബിനോ േജാർജ് പറഞ്ഞു.
ലജോങ്ങിന് ജയം
ഷില്ലോങ്: െഎ ലീഗ് ഫുട്ബാളിൽ തുല്യശക്തികളുടെ പോരാട്ടത്തിൽ ഷില്ലോങ് ലജോങ്ങിന് ജയം. െഎസ്വാൾ എഫ്.സിയെ 2-1നാണ് ലജോങ് തോൽപിച്ചത്. ഗോൾപിറക്കാതിരുന്ന ആദ്യ പകുതിക്കുശേഷം 58ാം മിനിറ്റിൽ അബ്ദുലായെ കോഫി, 73ാം മിനിറ്റിൽ സയ്ഹൗ യഗ്നെ എന്നിവരാണ് ഗോളുകൾ നേടിയത്. ഇൻജുറി സമയത്ത് സികാഹി ദൂസിെൻറ വകയായിരുന്നു െഎസ്വാളിെൻറ ആശ്വാസ ഗോൾ. ജയത്തോടെ 17 കളികളിൽ 21 പോയൻറുമായി അഞ്ചാം സ്ഥാനത്തേക്കുയർന്നു ഷില്ലോങ് ലജോങ്. 15 മത്സരങ്ങളിൽ 18 പോയൻറുമായി തൊട്ടുപിറകിലുണ്ട് െഎസ്വാൾ.