Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബംഗാൾ കടക്കാതെ...

ബംഗാൾ കടക്കാതെ ഗോകുലം; 3-1ന്​ തോറ്റു

text_fields
bookmark_border
east-bengal-i-league
cancel

കൊ​ൽ​ക്ക​ത്ത: വി​ജ​യ​വ​ഴി​യി​ലേ​ക്ക്​ തി​രി​ച്ചെ​ത്താ​നി​റ​ങ്ങി​യ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക്​ കൊ​ൽ ​ക്ക​ത്ത മ​ണ്ണി​ൽ വീ​ഴ്​​ച. ​െഎ ​ലീ​ഗി​ലെ പ്ര​താ​പ​കാ​രി​ക​ളാ​യ ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ കേ​ര​ള ടീ​മി​നെ 3-1ന്​ ​ത ോ​ൽ​പി​ച്ചു. ​സീ​സ​ണി​ൽ ഗോ​കു​ല​ത്തി​​െൻറ ര​ണ്ടാം ​േതാ​ൽ​വി​യാ​ണി​ത്. മ​ല​യാ​ളി​താ​രം ജോ​ബി ജ​സ്​​റ്റി​ ൻ, ബ്ര​ണ്ട​ൻ വാ​ൻ​ലാ​ൽ​റെ​മെ​ഡി​ക്, ലാ​ൽ​റാം​ചു​ല്ലോ​വ എ​ന്നി​വാ​ണ്​ ആ​തി​ഥേ​ർ​ക്കു​​വേ​ണ്ടി വ​ല കു​ലു​ക്കി​യ​ത്. ഗോ​കു​ല​ത്തി​​െൻറ ആ​ശ്വാ​സ​ഗോ​ൾ ഘാ​ന താ​രം ക്രി​സ്​​റ്റ്യ​ൻ സാ​ബ​യു​ടെ​താ​യി​രു​ന്നു.

സ്വ​ന്തം മ​ണ്ണി​ൽ കൊ​ൽ​ക്ക​ത്ത​ക്കാ​രു​ടെ ആ​ദ്യ ജ​യ​മാ​ണി​ത്. മൂ​ന്നാം​ജ​യം നേ​ടി​യ​തോ​ടെ ഒ​മ്പ​ത്​ പോ​യ​ൻ​റു​മാ​യി ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ ആ​റാ​മ​തെ​ത്തി. ഒ​മ്പ​ത്​ പോ​യ​ൻ​റ്​ ത​ന്നെ​യു​ള്ള ഗോ​കു​ലം മോ​ഹ​ൻ ബാ​ഗാ​​െൻറ തൊ​ട്ടു​താ​ഴെ എ​ട്ടാം സ്​​ഥാ​ന​ത്താ​ണ്.

തു​ട​ർ​ച്ച​യാ​യ മൂ​ന്നു​​തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ വം​ഗ​നാ​ട്ടു​കാ​ർ​ക്കെ​തി​രെ ക​ളി ആ​യാ​സ​ക​ര​മാ​യി​രി​ക്കു​മെ​ന്ന്​ ക​രു​തി​യ ഗോ​കു​ല​ത്തി​ന്​ പ​ക്ഷേ, അ​ഞ്ചാം മി​നി​റ്റി​ൽ ത​ന്നെ പ​ണി കി​ട്ടി. ലാ​ൽ​റാം ചു​ല്ലോ​വ​യും മ​ല​യാ​ളി താ​രം ജോ​ബി ജെ​സ്​​റ്റി​നും ബ്ര​ണ്ട​നും(5) ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ്​ ക​ളി ചൂ​ടു​പി​ടി​ക്കും മു​െ​മ്പ കേ​ര​ള ടീ​മി​​െൻറ വ​ല കു​ലു​ങ്ങു​ന്ന​ത്. ഇ​തോ​െ​ട ഗോ​കു​ലം പ്ര​തി​രോ​ധം അ​ങ്ക​ലാ​പ്പി​ലാ​യി. അ​വ​സ​രം മു​ത​ലെ​ടു​ത്ത എ​തി​ർ ടീം ​കേ​ര​ള ഗോ​ൾ​മു​ഖം വീ​ണ്ടു വീ​ണ്ടും വി​റ​പ്പി​ച്ചു.

അ​ധി​കം വൈ​കാ​തെ ലാ​ൽ​റി​ൻ​ഡി​ക റാ​ൽതെ​യു​ടെ ത്രൂ​പാ​സ്​ കാ​ലി​ലൊ​തു​ക്കി​ മ​ല​യാ​ളി താ​രം ജോ​ബി ജെ​സ്​​റ്റി​നും(14) ആ​തി​ഥേ​ർ​ക്ക്​ വീ​ണ്ടും ലീ​ഡൊ​രു​ക്കി. വി​ശ്ര​മം ക​ഴി​ഞ്ഞ്​ തി​രി​​ച്ചെ​ത്തി​യ​തോ​െ​ട കേ​ര​ള ടീം ​റീ​ചാ​ർ​ജാ​യി. ന​ല്ല മു​ന്നേ​റ്റ​ങ്ങ​ളു​മാ​യി നീ​ങ്ങു​ന്ന​തി​നി​ട​യി​ൽ, 57ാം മി​നി​റ്റി​ൽ തി​രി​ച്ച​ടി​ച്ചു. ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ ഗോ​ൾ കീ​പ്പ​ർ റ​ക്ഷി​ത്​ ദ​ഗ​റി​​െൻറ പി​ഴ​വി​ൽ​നി​ന്നു​ള്ള അ​വ​സ​രം ക്രി​സ്​​റ്റ്യ​ൻ സ​ബാ മു​ത​ലാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ, സ​മ​നി​ല പി​ടി​ക്കാ​ൻ ഗോ​കു​ലം ആ​ക്ര​മ​ണം ക​ന​പ്പി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. 83ാം മി​നി​റ്റി​ൽ ആ​തി​ഥേ​യ​ർ മൂ​ന്നാ​മ​തും ഗോ​ൾ നേ​ടി​യ​തോ​ടെ മത്സരം കൈവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:i leagueeast bengalsports newsGokulam Kerala FC
News Summary - I League: Gokulam-east bengal-sports news
Next Story