മണിപ്പൂരിലും ഗോകുലത്തിന് സമനില
text_fieldsഇംഫാൽ: െഎ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോകുലത്തിന് സമനില. നെരോകയെ അവരുടെ തട്ടകത്തിൽ ഗോകുലം കേരള എഫ്.സി 1-1ന് തളച്ചു. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്നതിനു ശേഷമായിരുന്നു ഗോകുലം സമനില വഴങ്ങിയത്. ഇതോടെ, നെരോകക്കെതിരെ ഇതുവരെ ഒരു പോയൻറ് പോലും നേടിയിട്ടില്ലെന്ന പോരായ്മ ഗോകുലം നികത്തി. കഴിഞ്ഞ സീസണിലെ രണ്ടു മത്സരങ്ങളിലും കേരള ടീം തോറ്റിരുന്നു.
മോഹൻ ബഗാനെ നേരിട്ട ടീമിൽനിന്ന് നാലു മാറ്റങ്ങളുമായാണ് കോച്ച് ബിനോ ജോർജ് ഗോകുലം ടീമിനെ എവേ മത്സരത്തിനൊരുക്കിയത്. റാഷിദ്, പ്രീതം സിങ്, മൊണോടോഷ്, രാജേഷ് എന്നിവർ ആദ്യ ഇലവിൽ ഇടംപിടിച്ചു.
35ാം മിനിറ്റിൽ പകരക്കാരനായെത്തിയ അസം താരം ബോറിങ്ഡാവോയാണ് ആദ്യ പകുതിയവസാനിക്കുന്നതിെൻറ തൊട്ടുമുെമ്പ(45) ഗോകുലത്തിന് ലീഡ് സമ്മാനിക്കുന്നത്. എസ്. രാജേഷുമായി ചേർന്ന് നടത്തിയ നീക്കമാണ് ഫലം കണ്ടത്. എന്നാൽ, രണ്ടാംപകുതിയുടെ തുടക്കത്തിൽതന്നെ ഗോകുലം േഗാൾ വഴങ്ങി. ഫ്രീകിക്കിൽ നിന്നെത്തിയ പന്ത് എഡ്വാഡോ ഫെരീറ(59) ഗോളാക്കി.
റയൽ കശ്മീരിന് സ്വപ്നത്തുടക്കം
െഎ ലീഗ് കന്നി പോരാട്ടത്തിനിറങ്ങിയ റയൽ കശ്മീരിന് സ്വപ്നത്തുടക്കം. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മിനർവ പഞ്ചാബിനെ 1-0ത്തിന് അട്ടിമറിച്ചു. െഎവറിയൻ ഫുട്ബാൾ താരം നൊഹേരെ ക്രീസോ(74) നേടിയ ഗോളിലാണ് കശ്മീരി ഫുട്ബാൾ ടീം കളി ജയിച്ചത്.
