Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറ​ഫ​റി​യും...

റ​ഫ​റി​യും ‘ക​ളി​ച്ചു’; ഗോ​കു​ല​ത്തി​ന് വീ​ണ്ടും സ​മ​നി​ല

text_fields
bookmark_border
റ​ഫ​റി​യും ‘ക​ളി​ച്ചു’; ഗോ​കു​ല​ത്തി​ന് വീ​ണ്ടും സ​മ​നി​ല
cancel
camera_alt? ???????? ???????????? ??????? -????????? ?????? ?????????????? ???????? -????? ?????????????

കോ​ഴി​ക്കോ​ട്: റ​ഫ​റി​യു​ടെ തു​ട​ർ​ച്ച​യാ​യ പി​ഴ​വു​ക​ൾ​ക്കൊ​ടു​വി​ൽ ഐ ​ലീ​ഗി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ ക്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം സ​മ​നി​ല.

കൊ​ൽ​ക്ക​ത്ത ക​രു​ത്ത​രാ​യ ഈ​സ്​​റ്റ്​ ബം​ഗാ​ളു​മാ​യാ​ണ് 1-1ന് ​തു ​ല്യ​ത പാ​ലി​ച്ച​ത്. എ​ട്ടാം മി​നി​റ്റി​ൽ മാ​ർ​ക്ക​സ് ജോ​സ​ഫാ​ണ് ഗോ​കു​ല​ത്തി​​െൻറ ഗോ​ൾ നേ​ടി​യ​ത്. 23ാം മി​നി​റ്റി​ൽ വി​ക്ട​ർ പെ​ര​സി​​െൻറ പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ ഈ​സ്​​റ്റ്​ ബം​ഗാ​ൾ തി​രി​ച്ച​ടി​ച്ചു. 49ാം മി​നി​റ്റി​ൽ ഗോ​കു​ല​ത്തി​​െൻറ ന​വോ​ച്ച സി​ങ്ങും ക​ളി തീ​രാ​ൻ ര​ണ്ട് മി​നി​റ്റ് ശേ​ഷി​ക്കേ ഹാ​റൂ​ൺ അം​രി​യും ര​ണ്ടാം മ​ഞ്ഞ​ക്കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യി.

ഞാ​യ​റാ​ഴ്ച ഗോ​വ​യി​ൽ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സി​നെ​തി​രെ​യാ​ണ് ഗോ​കു​ല​ത്തി​​െൻറ അ​ടു​ത്ത മ​ത്സ​രം. ഈസ്​റ്റ്​ ബംഗാൾ (20പോയൻറ്​) നാലും, ഗോകുലം (19) ഏഴും സ്​ഥാനത്താണ്​. ഈ​സ്​​റ്റ്​ ബം​ഗാ​ളി​നെ തു​ട​ക്കം മു​ത​ൽ വി​റ​പ്പി​ച്ച ആ​തി​ഥേ​യ​ർ​ക്ക് എ​ട്ടാം മി​നി​റ്റി​ൽ ത​ന്നെ ഗോ​ൾ പി​റ​ന്നു. ആ​ദ്യ​മാ​യി ആ​ദ്യ ഇ​ല​വ​നി​ൽ ഇ​ടം നേ​ടി​യ യു​വ​താ​രം രാ​ഹു​ൽ കെ.​പി​യു​ടെ പാ​സി​ലാ​യി​രു​ന്നു ഗോ​കു​ലം ഗോ​ൾ​വേ​ട്ട​ക്കാ​ര​നാ​യ മാ​ർ​ക്ക​സ് ബോ​ക്സി​ന് പു​റ​ത്തു​നി​ന്ന്‌ വ​ല​യി​ലേ​ക്ക് പ​ന്ത് ക​യ​റ്റി​യ​ത്. പിന്നീട്​ മാർകസ്​ പലവട്ടം ഷോട്ടുതിർത്തെങ്കിലും ഈ​സ്​​റ്റ്​ ബം​ഗാ​ളി​​െൻറ വ​ല​കാ​ക്കു​ന്ന കാ​സ​ർ​ക്കോ​ട്ടു​കാ​ര​ൻ മി​ർ​ഷാ​ദിലും ചിലത്​ പോ​സ്​​റ്റി​ലും ത​ട്ടി​ത്തെ​റി​ച്ചു.

ഗോ​കു​ല​ത്തി​​െൻറ കു​തി​പ്പി​നി​ട​യി​ൽ റ​ഫ​റി ‘ദാ​നം’ ന​ൽ​കി​യ പെ​നാ​ൽ​റ്റി കി​ക്കി​ലൂ​ടെ 23ാം മി​നി​റ്റി​ൽ കൊ​ൽ​ക്ക​ത്ത തി​രി​ച്ച​ടി​ച്ചു. സ്പാ​നി​ഷ് മി​ഡ്ഫീ​ൽ​ഡ​ർ യു​വാ​ൻ മെ​റ ഗോ​ൺ​സാ​ല​സി​നെ മാ​ർ​ക്ക് ചെ​യ്ത ഗോ​കു​ലം ഡി​ഫ​ൻ​ഡ​ർ ന​വോ​ച്ച സി​ങ് ബോ​ക്സി​നു​ള്ളി​ൽ വീ​ഴ്ത്തി​യെ​ന്നാ​യി​രു​ന്നു റ​ഫ​റി തേ​ജ​സ് നാ​ഗ്വേ​ക്ക​റു​ടെ ക​ണ്ടെ​ത്ത​ൽ. മ​റ്റൊ​രു സ്പാ​നി​ഷ് മി​ഡ്ഫീ​ൽ​ഡ​റാ​യ വി​ക്ട​ർ പെ​ര​സ് അ​ലോ​ൻ​സോ കി​ക്ക് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു.

ആ​ദ്യ പ​കു​തി​യി​ൽ റ​ഫ​റി​യു​ടെ പി​ഴ​വാ​യി​രു​ന്നെ​ങ്കി​ൽ ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ഗോ​കു​ല​ത്തി​​െൻറ ന​വോ​ച്ച എ​തി​ർ​താ​രം ഗോ​ൺ​സാ​ല​സി​നെ ശ​രി​ക്കും വീ​ഴ്ത്തി. 49ാം മി​നി​റ്റി​ൽ ബോ​ക്സി​ന് തൊ​ട്ട് മു​ന്നി​ൽ നി​ന്നാ​യി​രു​ന്നു ന​വോ​ച്ച​യു​ടെ ഫൗ​ൾ. റ​ഫ​റി ഉ​ട​ൻ ന​വോ​ച്ച​ക്ക് റെ​ഡ് കാ​ർ​ഡ് സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gokulam fcmalayalam newsfootball newsi League footballeast bengal fc
News Summary - I league: Gokulam again in a tie -Sports
Next Story