െഎ ലീഗ്: ചർച്ചിലിനോട് തോറ്റു; ചെന്നൈക്ക് കാത്തിരിക്കണം
text_fieldsമഡ്ഗാവ്: ജയിച്ചാൽ കിരീടമുറപ്പിക്കാമായിരുന്ന ചെന്നൈ എഫ്.സി ചർച്ചിൽ ബ്രദേഴ്സിനോട് തോറ്റതോടെ െഎ ലീഗ് ഫുട്ബാളിൽ കിരീടധാരണം നീളുന്നു. സ്വന്തം മൈതാനത്ത് 3-2നായിരുന്നു ചർച്ചിലിെൻറ ജയം. 19 കളികളിൽ 40 പോയൻറുള്ള ചെന്നൈക്ക് അവസാന മത്സരത്തിൽ ജയിച്ചാലും ജേതാക്കളാവാം.
ചർച്ചിലിനെതിരെ ജയിച്ചിരുന്നെങ്കിൽ 43 പോയൻറുമായി വെള്ളിയാഴ്ചതന്നെ കിരീടം സ്വന്തമാക്കാമായിരുന്നു. ചെന്നൈ തോറ്റേതാടെ രണ്ടാമതുള്ള ഇൗസ്റ്റ് ബംഗാളിന് (18 കളികളിൽ 36 പോയൻറ്) നേരിയ പ്രതീക്ഷയായി. അടുത്ത രണ്ടു മത്സരങ്ങളിൽ ഇൗസ്റ്റ് ബംഗാൾ ജയിക്കുകയും ചെന്നൈ അവസാന മത്സരത്തിൽ ജയിക്കാതിരിക്കുകയും ചെയ്താൽ കിരീടം കൊൽക്കത്തയിലേക്കു പറക്കും.
ഒരു ഗോളിന് ലീഡ് നേടിയശേഷമായിരുന്നു ചെന്നൈയുടെ തോൽവി. 29ാം മിനിറ്റിൽ സാൻഡ്രോ റോഡ്രിഗ്വസിലൂടെ മുന്നിൽ കടന്ന ചെന്നൈക്കെതിരെ ആദ്യം വില്ലിസ് പ്ലാസ (38), പിന്നീട് ലോറൗങ്നോൻ ക്രൈസ്റ്റ് റെമി (49) എന്നിവർ ചർച്ചിലിനായി ലക്ഷ്യം കണ്ടു.
69ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ പെഡ്രോ മാൻസി ചെന്നൈക്ക് സമനില നൽകിയെങ്കിലും തൊട്ടടുത്ത മിനിറ്റിൽ തെൻറ രണ്ടാം ഗോളിലൂടെ പ്ലാസ ചർച്ചിലിന് വിജയം സമ്മാനിച്ചു. ശനിയാഴ്ച കളിയില്ല. ഞായറാഴ്ച ഇൗസ്റ്റ് ബംഗാൾ മിനർവയെയും ഗോകുലം കേരള നെറോകയെയും നേരിടും.
