Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ ലീഗ്​:...

ഐ ലീഗ്​: ചർച്ചിലിനെതിരെ ഗോകുലത്തിന്​ ഒരു ഗോളി​െൻറ ഏകപക്ഷീയ ജയം

text_fields
bookmark_border
i-leagu-gokulam-fc
cancel

കോഴിക്കോട്​: ആവേശകരമായ ഐ ലീഗ്​ ഫുട്​ബോൾ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളി​​​െൻറ ബലത്തിൽ ചർച്ചിൽ ബ്രദേഴ്​സ ിനെ തളച്ച്​ ഗോകുലം കേരള എഫ്​.സി വിജയികളായി. ക്യാപ്​റ്റൻ മാർക്കസ്​ ജോസഫാണ് ​േഗാകുലത്തിനു വേണ്ടി​ വിജയഗോൾ നേ ടിയത്​.

ഇതോടെ സീസണിലെ നാലാം ജയം സ്വന്തം പേരിൽ കുറിച്ച്​ ഗോകുലം കേരള എഫ്​.സി എട്ട്​ കളിയിൽ നിന്ന്​ 13 പോയി ൻറുകളുമായി നാലാം സ്ഥാനത്തേക്ക്​ കയറി. ഏഴ്​ കളികളിൽ നിന്ന്​ ​പത്ത്​ പോയിൻറുകളുമായി ചർച്ചിൽ ആറാം സ്ഥാനത്താണ്​ . സീസണിലെ മൂന്നാമത്തെ തോൽവിയാണ്​ ചർച്ചിലിനുണ്ടായത്​. കളി കഴിയാൻ ഏതാനും മിനുട്ടുകൾ ബാക്കി നിൽക്കെ​ റഡാൻഫ അബൂബക്കർ ചുവപ്പു കാർഡ്​ വാങ്ങിയതോടെ പത്ത്​ പേരുമായാണ്​ ചർച്ചിൽ ബ്രദേ​ഴ്​സ്​ കളി പൂർത്തിയാക്കിയത്​.

സെവൻസ്​ ഫുട്​ബോൾ മത്സരത്തിനിടെ കുഴഞ്ഞു വീണ് മരിച്ച മുൻ കേരള താരം ആർ. ധനരാജി​​​െൻറ കുടുംബത്തെ സഹായിക്കുന്നതിനായാണ്​ മത്സരത്തി​​​െൻറ ടിക്കറ്റ്​ വരുമാനം മാറ്റി വെച്ചിരിക്കു​ന്നത്​. 21,346 പേരാണ്​ കളി കാണാൻ കോഴിക്കോട്​ കോർപ്പറേഷൻ സ്​റ്റേഡിയത്തിൽ എത്തി​ച്ചേർന്നത്​. ടിക്കറ്റ്​ വരുമാനമായി ലഭിച്ച 5,60,350 രൂപ​ ധനരാജി​െൻ കുടുംബത്തിന്​ കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsGokulam Kerala FCi League footballchurchil brothers
News Summary - i league football; gokulam kerala fc beat churchil brothers -sports news
Next Story