െഎ ലീഗിൽ ഇന്ന് ‘ൈഫനൽ’
text_fieldsഷില്ലോങ്: െഎ ലീഗ് ഫുട്ബാൾ സീസണിലെ രാജാക്കന്മാരെ ഇന്നറിയാം. ഞായറാഴ്ച വൈകീട്ട് ഏഴിന് െകാൽക്കത്തയിലെ സാൾട്ട് ലേക്കിലും മേഘാലയയിലെ ഷില്ലോങ്ങിലും ഉയരുന്ന വിസിലിനൊപ്പം ഇന്ത്യൻ ഫുട്ബാൾ ആരാധകരുടെ മനസ്സും തുടിക്കും. നീണ്ട 90 മിനിറ്റിനൊടുവിൽ റഫറിയുടെ ലോങ്വിസിലിനൊപ്പം െഎ ലീഗ് 2016-17 സീസൺ ജേതാക്കൾ ആരെന്ന് വ്യക്തമാവും. നാലു മാസം ദൈർഘ്യവും 18 റൗണ്ടുകളുടെ വലുപ്പവും പത്തു ടീമുകളുടെ സാന്നിധ്യവുമായി മുന്നേറിയ ചാമ്പ്യൻഷിപ്പിന് കൊടിയിറങ്ങുേമ്പാൾ കിരീടം മിസോറമിെൻറ െഎസോൾ എഫ്.സിക്കോ അതോ കൊൽക്കത്ത മോഹൻബഗാനോ?
17 കളി കഴിഞ്ഞപ്പോൾ 11 ജയവുമായി 36 പോയൻറുള്ള െഎസോൾ എഫ്.സിയാണ് ഒന്നാമത്. ഒരു സമനിലകൊണ്ട് ഇൗ കുഞ്ഞൻ സംഘത്തിന് ഇന്ത്യയുടെ ലീഗ് ജേതാക്കളാവാം. വടക്കുകിഴക്കൻ ഡർബിയിൽ ഷില്ലോങ് ലജോങ്ങിനു മുന്നിൽ തന്ത്രങ്ങൾ വിജയിപ്പിച്ചാൽ ഖാലിദ് ജമീലിെൻറ സംഘം ഇന്ത്യൻ ഫുട്ബാളിലെ അതിശയന്മാരായിമാറും.
എന്നാൽ, 17 കളിയിൽ ഒമ്പതു ജയവുമായി 33 പോയൻറുള്ള മോഹൻ ബഗാനെ എഴുതിത്തള്ളാനാവില്ല. െഎ ലീഗിലെ നവാഗതരായ ചെന്നൈ സിറ്റിക്കെതിരെ ബഗാൻ ജയിക്കുകയും െഎസോൾ തോൽക്കുകയും ചെയ്താൽ ഗോൾശരാശരിയുടെ മികവ് ബഗാന് തുണയാവും. അതേസമയം, െഎസോൾ തോൽക്കാതിരുന്നാൽ ബഗാെൻറ എത്രവലിയ ജയവും മിസോറമുകാരുടെ കിരീടനിർണയത്തെ സ്വാധീനിക്കില്ല. തങ്ങളുടെ പ്രധാനപ്പെട്ട രണ്ടു താരങ്ങളായ ഡിഫൻഡർ അശുതോഷ് മെഹ്തയും മിഡ്ഫീൽഡർ ആൽഫ്രഡ് ജറിയാനുമില്ലാതെയാണ് െഎസോളിറങ്ങുന്നത്. ബഗാൻ സ്വന്തം കാണികൾക്കു മുന്നിലാവും കളത്തിലിറങ്ങുക.
ഇൗസ്റ്റ് ബംഗാളിനും
ബംഗളൂരുവിനും ജയം
ന്യൂഡൽഹി: ഇൗസ്റ്റ് ബംഗാളിനും ബംഗളൂരുവിനും െഎ ലീഗ് സീസണിൽ വിജയത്തോടെ പരിസമാപ്തി. ഇൗസ്റ്റ് ബംഗാൾ മുംൈബയെ 4-0ത്തിന് തകർത്തപ്പോൾ ബംഗളൂരുവിെൻറ വിജയം 3-0ത്തിനായിരുന്നു. ഇൗസ്റ്റ് ബംഗാളിനായി വില്ലീസ് പ്ലാസ രണ്ടു േഗാൾ നേടി. ബംഗളൂരുവിന് ഡാനിയൽ, ഉദാന്ത സിങ്, മന്ദർ റാവു ദേശായ് എന്നിവർ ഗോൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
