Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightെഎ ലീഗ്​: ഗോകുലം  X...

െഎ ലീഗ്​: ഗോകുലം  X നെരോക എഫ്​.സി  മത്സരം ഉച്ചക്ക്​ രണ്ടിന്

text_fields
bookmark_border
െഎ ലീഗ്​: ഗോകുലം  X നെരോക എഫ്​.സി  മത്സരം ഉച്ചക്ക്​ രണ്ടിന്
cancel
camera_alt??? ???????????? ????????????????????????? ????????? ????.??? ???????????????? ???????? ???????????
കോ​ഴി​ക്കോ​ട്: ​െഎ ​ലീ​ഗി​ൽ വി​ജ​യ​പ്ര​തീ​ക്ഷ​യി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ശ​നി​യാ​ഴ്​​ച ര​ണ്ടാം ഹോം​മ​ത്സ​ര​ത്തി​നി​റ​ങ്ങും. കോ​ർ​പ​റേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ ഉ​ച്ച​ക്ക് ര​ണ്ടി​ന് നെ​രോ​ക എ​ഫ്.​സി​യാ​ണ്​ പൊ​രി​വെ​യി​ൽ പോ​രാ​ട്ട​ത്തി​ലെ എ​തി​രാ​ളി. നി​ല​വി​ൽ ര​ണ്ട് ക​ളി​ക​ളി​ൽ നി​ന്നാ​യി ഒ​രു പോ​യ​ൻ​റ് മാ​ത്ര​മു​ള്ള ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് വി​ജ​യം അ​നി​വാ​ര്യ​മാ​ണ്. എ​ന്നാ​ൽ ആ​ദ്യ​ക​ളി​യി​ൽ  മി​ന​ർ​വ പ​ഞ്ചാ​ബി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും മ​ണി​പ്പൂ​രി ടീ​മാ​യ നെ​രോ​ക എ​ഫ്.​സി ഗോ​കു​ല​ത്തി​ന്​ മി​ക​ച്ച എ​തി​രാ​ളി​ക​ളാ​ണ്. ​ക​ഴി​ഞ്ഞ സീ​സ​ണി​ലെ െഎ ​ലീ​ഗ്​ ര​ണ്ടാം ഡി​വി​ഷ​ൻ ചാ​മ്പ്യ​ന്മാ​രാ​യാ​ണ്​ നെ​രോ​ക എ​ഫ്.​സി ​െഎ ​ലീ​ഗി​ലെ​ത്തി​യ​ത്.

പ്ര​തീ​ക്ഷ മ​ല​യാ​ളി താ​ര​ങ്ങ​ളി​ൽ 
വി​ദേ​ശ​താ​ര​ങ്ങ​ളു​െ​ട പ​രി​ക്കാ​ണ്​ ഗോ​കു​ല​ത്തി​ന്​ പ്ര​ധാ​ന വെ​ല്ലു​വി​ളി. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഗോ​ൾ നേ​ടി​യ കാ​മോ ബാ​യി​ക്ക്​ കാ​ലി​നേ​റ്റ പ​രി​ക്ക്​ കാ​ര​ണം ശ​നി​യാ​ഴ്​​ച​ത്തെ മ​ത്സ​ര​ത്തി​നി​റ​ങ്ങി​ല്ലെ​ന്നാ​ണ്​ സൂ​ച​ന. സ്വ​ന്തം നാ​ട്ടി​ലെ മ​ത്സ​ര​മാ​യ​തി​നാ​ൽ കേ​ര​ള താ​ര​ങ്ങ​ൾ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​മെ​ന്ന​ പ്ര​തീ​ക്ഷ​യാ​ണ്​​ കോ​ച്ച് ബി​നോ ജോ​ർ​ജി​നു​ള്ള​ത്. ഡ​ൽ​ഹി ആ​രോ​സും ചെ​ന്നൈ സി​റ്റി​യും കാ​ര്യ​മാ​യ വി​ദേ​ശ​താ​ര​ങ്ങ​ളി​ല്ലാ​തെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ന് അ​ത് ന​ൽ​കു​ന്ന ആ​ത്്മ​വി​ശ്വാ​സം വ​ലു​താ​െ​ണ​ന്നും കോ​ച്ച്​ പ​റ​ഞ്ഞു.  
നാ​ട്ടു​കാ​രു​ടെ മു​ന്നി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​നാ​കു​മെ​ന്ന് ടീം ​വൈ​സ്​ ക്യാ​പ്റ്റ​ൻ ഇ​ർ​ഷാ​ദും പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഗോ​ള​വ​സ​ര​ങ്ങ​ൾ പാ​ഴാ​ക്കി​യ​താ​ണ്​ കേ​ര​ള എ​ഫ്.​സി​യു​ടെ വി​ജ​യം അ​ക​റ്റിയ​ത്.

പ്രവേശനം സൗജന്യം
ഗോകുലം x നെരോക മത്സരത്തിൽ കാണികൾക്ക്​ പ്രവേശനം സൗ​ജ​ന്യം. ഉച്ചക്ക്​ രണ്ട്​ മണിക്ക്​ നടക്കുന്ന കളിയിൽ വി.​െഎ.പി ഒഴികെയുള്ള ഗാലറിയിലേക്കാവും സൗജന്യ പ്രവേശനം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballi leagueNeroca FCmalayalam newssports newsfc gokulam
News Summary - i league fc gokulam vs neroca fc -Sports news
Next Story