െഎ ലീഗ്: ശിവാജിയൻസിന് അഞ്ചുഗോൾ ജയം, ബംഗളൂരുവിന് വീണ്ടും സമനില
text_fields
ന്യൂഡൽഹി: വാശിയേറിയ മഹാരാഷ്ട്ര ഡർബിയിൽ മുംബൈെയ തരിപ്പണമാക്കി ശിവാജിയൻസ്. ശിവാജിയൻസിെൻറ തട്ടകത്തിൽ നടന്ന മത്സരത്തിൽ അഞ്ചു ഗോളുകൾക്കാണ് മുംബൈയെ തകർത്തത്. കളിതുടങ്ങി 15ാം മിനിറ്റിലും 27ാം മിനിറ്റിലും ഗോൾ നേടി അസംകാരൻ ഹൊലിചരൻ നാർസറി ശിവാജിയൻസിെൻറ കൊടുങ്കാറ്റിന് സൂചന നൽകി. പിന്നീട് രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോൾ. തുടർന്ന് 48ാം മിനിറ്റിൽ സഞ്ജു പ്രധാൻ മൂന്നാം ഗോൾ നേടി. 67ാം മിനിറ്റിൽ ലലിയാൻസുവാല ശിവാജിയൻസിനായി നാലാം ഗോളും 83ാം മിനിറ്റിൽ ജെറി അഞ്ചാം ഗോളും നേടി മുംബൈെയ നാണംകെടുത്തി. ജയത്തോടെ ശിവാജിയൻസ് 14 പോയൻറുമായി ഏഴാം സ്ഥാനത്തേക്ക് കയറി. സീസണിൽ തുടർ തോൽവികൾ ഏറ്റുവാങ്ങിെക്കാണ്ടിരി
മറ്റൊരു മത്സരത്തിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന െഎസോളിന് മിനർവ പഞ്ചാബിെൻറ സമനില (2-^2). എങ്കിലും, ഒന്നാം സ്ഥാനത്തിന് (30 പോയൻറ്) മാറ്റമില്ല. പഞ്ചാബ് എട്ടാം സ്ഥാനത്താണ്. അതേസമയം, സീസണിൽ മോശം ഫോമിൽ കുതിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിക്ക് വീണ്ടും സമനിലക്കുരുക്ക്. മോഹൻ ബഗാനോടാണ് ബംഗളൂരു സമനില വഴങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
