Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ​ഞ്ചാ​ബി​നോ​ട്​...

പ​ഞ്ചാ​ബി​നോ​ട്​ തോ​റ്റ്​ ഗോ​കു​ലം കേ​ര​ള

text_fields
bookmark_border
പ​ഞ്ചാ​ബി​നോ​ട്​ തോ​റ്റ്​  ഗോ​കു​ലം കേ​ര​ള
cancel
ച​ണ്ഡി​ഗ​ഢ്​: ഗോ​കു​ലം കേ​ര​ള​യു​ടെ ആ​ശ്വാ​സ​ത്തി​ന്​ അ​ഞ്ചു ദി​വ​സ​ത്തെ മാ​ത്രം ആ​യു​സ്സ്. ഐ ​ലീ​ഗി​ൽ കൊ​ ൽ​ക്ക​ത്ത ക​രു​ത്ത​രാ​യ ഈ​സ്​​റ്റ്​ ബം​ഗാ​ളി​നെ വീ​ഴ്​​ത്തി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ മു​ൻ ചാ​മ്പ്യ​ന്മാ​ രാ​യ മി​ന​ർ​വ പ​ഞ്ചാ​ബി​നെ നേ​രി​ട്ട ഗോ​കു​ലം കേ​ര​ള​ക്ക്​ വ​ൻ തോ​ൽ​വി. എ​തി​രാ​ളി​യു​ടെ ത​ട്ട​ക​ത്തി​ൽ ന ​ട​ന്ന മ​ത്സ​ര​ത്തി​ൽ കാ​മ​റൂ​ൺ സ്​​ട്രൈ​ക്ക​ർ പി​യ​റി​ക്​ ഡി​ക​യു​ടെ ഇ​ര​ട്ട ഗോ​ളി​ൽ കേ​ര​ളം 3-1ന്​ ​കീ​ഴ​ട​ങ്ങി. ക​ളി​യു​ടെ ആ​ദ്യ​പ​കു​തി​യി​ൽ സെ​ർ​ജി​യോ ബ​ർ​ബോ​സ​യു​ടെ ഗോ​ളി​ലൂ​ടെ പ​ഞ്ചാ​ബ്​ ലീ​ഡ്​ നേ​ടി.

ര​ണ്ടാം പ​കു​തി തു​ട​ങ്ങി 52ാം മി​നി​റ്റി​ൽ ഹ​െൻറി കി​സേ​ക ഗോ​കു​ലം കേ​ര​ള​യെ ഒ​പ്പ​മെ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട്​ ക​ളി കൈ​വി​ട്ടു. ക​ളി​യു​ടെ 64, 93 മി​നി​റ്റു​ക​ളി​ലാ​ണ്​ ഡി​ക ഉ​ബൈ​ദ്​ കാ​ത്ത വ​ല​കു​ലു​ക്കി​യ​ത്. ഇ​തോ​ടെ മു​ൻ ചാ​മ്പ്യ​ന്മാ​ർ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ മോ​ഹ​ൻ ബ​ഗാ​ന്​ (17) പി​റ​കി​ൽ വെ​ല്ലു​വി​ളി​യു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തി​ന്​ (14) ക​നം ന​ൽ​കി.

പ​ന്തു​രു​ണ്ട്​ തു​ട​ങ്ങി 20ാം സെ​ക്ക​ൻ​ഡി​ൽ മാ​ർ​ക​സ്​ ജോ​സ​ഫി​​െൻറ മു​ന്നേ​റ്റ​ത്തി​ലൂ​ടെ ഗോ​കു​ലം വി​റ​പ്പി​ച്ചെ​ങ്കി​ലും പ​ഞ്ചാ​ബ്​ ഗോ​ളി കി​ര​ൺ ലിം​ബു പ​റ​ന്നി​റ​ങ്ങി ര​ക്ഷി​ച്ചു. ആ​ദ്യ 20​ മി​നി​റ്റി​നു​ള്ളി​ൽ ​​മാ​ർ​ക​സും കി​സേ​ക​യും ചേ​ർ​ന്ന്​ വീ​ണ്ടും ആ​​ക്ര​മി​ച്ചു. എ​ന്നാ​ൽ, ഇ​ഞ്ചു​റി ടൈ​മി​​െൻറ തു​ട​ക്ക​ത്തി​ൽ ത​ങ്ങ​ൾ​ക്ക്​ ല​ഭി​ച്ച അ​വ​സ​രം മു​ത​ലാ​ക്കി പ​ഞ്ചാ​ബ്​ കേ​ര​ള​ത്തെ നി​ശ്ശ​ബ്​​ദ​രാ​ക്കി. ബ​ർ​ബോ​സ​യു​ടെ 18 വാ​ര അ​ക​ലെ​നി​ന്നു​ള്ള ഫ്രീ​കി​ക്ക്​ നേ​രി​ട്ട്​ ബോ​ക്​​സി​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ ഇ​രു​വ​രും ഉ​ണ​ർ​ന്നെ​ങ്കി​ലും ഡി​ക​യു​ടെ കു​തി​ച്ചു​പാ​യ​ലി​നെ ത​ട​യാ​ൻ ഗോ​കു​ല​ത്തി​നാ​യി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:I-LeagueGokulam Kerala
News Summary - I-League | Dicka brace helps Punjab FC best Gokulam Kerala
Next Story