Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2019 5:54 PM GMT Updated On
date_range 2 April 2019 5:54 PM GMTസൂപ്പർ കപ്പ്: ബഹിഷ്കരണം കളിമുടക്കി; ഇനി ക്വാർട്ടർ മത്സരങ്ങൾ
text_fieldsഭുവനേശ്വർ: െഎ ലീഗ് ക്ലബുകളുടെ ബഹിഷ്കരണം കാരണം പ്രീക്വാർട്ടർ പൂർത്തിയാക്കാതെതന്നെ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. തിങ്കളാഴ്ച എ.ടി.കെ റിയൽ കശ്മീരിനെ (3-1) തോൽപിച്ച് ക്വാർട്ടറിൽ കടന്നു. ചൊവ്വാഴ്ചത്തെ ജാംഷഡ്പുർ എഫ്.സി-ചർച്ചിൽ ബ്രദേഴ്സ് മത്സരവും ബുധനാഴ്ചത്തെ നെറോക എഫ്.സി-നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ് മത്സരവും െഎ ലീഗ് ക്ലബുകളുടെ ബഹിഷ്കരണത്തെ തുടർന്ന് മുടങ്ങി.
ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് വ്യാഴാഴ്ച തുടക്കം കുറിക്കും. ബംഗളൂരു എഫ്.സിയും ചെന്നൈ സിറ്റി എഫ്.സിയും തമ്മിലാണ് ആദ്യ മത്സരം. എഫ്.സി ഗോവ-ജാംഷഡ്പുർ (ഏപ്രിൽ 5), ചെന്നൈയിൻ-നോർത്ത് ഇൗസ്റ്റ് (6), ഡൽഹി ഡൈനാമോസ്-എ.ടി.കെ (7) എന്നിവർ തമ്മിലാണ് മറ്റു മത്സരങ്ങൾ.
െഎ ലീഗ് ക്ലബുകളെ വിലക്കിയേക്കും
ന്യൂഡൽഹി: സൂപ്പർ കപ്പ് ബഹിഷ്കരിച്ച െഎ ലീഗ് ക്ലബുകളെ ഒാൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ വിലക്കിയേക്കും. മോഹൻ ബഗാൻ, ഇൗസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ്, െഎസോൾ എഫ്.സി, മിനർവ എഫ്.സി, ഗോകുലം എഫ്.സി, നെരോക എഫ്.സി എന്നീ ഏഴു ടീമുകളാണ് വിലക്ക് ഭീഷണിയിൽ. ക്ലബുകളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സൂപ്പർ കപ്പിൽനിന്ന് ടീമുകളെ പിൻവലിച്ച നടപടി ഫെഡറേഷന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയിരുന്നു.

Next Story