െഎ ലീഗ്: ബഗാനെയും തളച്ച് ചെന്നൈ കുതിപ്പ്
text_fieldsകൊൽക്കത്ത: സിംഗപ്പൂരുകാരൻ അക്ബർ നവാസിെൻറ മന്ത്രങ്ങളിൽ ചെന്നൈ സിറ്റി തോൽവിയറിയാതെ കുതിക്കുന്നു. കഴിഞ്ഞ സീസണിൽ ഏഴു തോൽവിയുമായി എട്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നവർ പുതിയ കോച്ചിനു കീഴിയിൽ വമ്പന്മാരെ അട്ടിമറിച്ച് ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. ശനിയാഴ്ച മോഹൻ ബഗാനെതിരെ തോൽവി ഉറപ്പിച്ചിരിക്കെ അവസാന നിമിഷം തിരിച്ചുവന്ന് കളി 1-1ന് സമനിലയിലാക്കി.
സോണി നോർദെയുടെ (51) ഗോളിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന മോഹൻ ബഗാൻ ജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും 81ാം മിനിറ്റിൽ സ്പാനിഷ് താരം നെസ്റ്റോർ ഗോർഡില്ലോയുടെ ത്രില്ലർ ഗോളിൽ ചെന്നൈ സിറ്റി സമനില പിടിക്കുകയായിരുന്നു. ഇതോടെ, 17 പോയൻറുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.
മറ്റൊരു മത്സരത്തിൽ മിനർവ പഞ്ചാബ് ഇന്ത്യൻ ആരോസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചു. ഫിലിപ് എൻജോക് (75) നേടിയ ഗോളിലാണ് മിനർവയുടെ ജയം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
