െഎ ലീഗ്: ഇൗസ്റ്റ് ബംഗാളിനെയും വീഴ്ത്തി ചെന്നൈ
text_fieldsകൊൽക്കത്ത: ഇൗസ്റ്റ് ബംഗാളിനെ കൊൽക്കത്ത മണ്ണിൽ വീഴ്ത്തി ചെന്നൈ സിറ്റിയുടെ കുതിപ്പ്. െഎ ലീഗിലെ സൂപ്പർ പോരാട്ടത്തിൽ കൊൽക്കത്തക്കാരെ വരിഞ്ഞുമുറുക്കി കളിച്ച ചെന്നൈ 2-1നാണ് ജയിച്ചത്. കളിയുടെ 45ാം മിനിറ്റിൽ സ്പാനിഷ് താരം സാൻഡ്രോ റോഡ്രിഗസിെൻറ ഗോളിലൂടെ ചെന്നൈയാണ് ലീഡ് പിടിച്ചത്.
എന്നാൽ, 54ാം മിനിറ്റിൽ എൻറിക്വെ എസ്ക്വസിലൂെട ഇൗസ്റ്റ് ബംഗാൾ സമനില പിടിച്ചു. പരുക്കൻ കളിയുമായി തിരിച്ചുവരവിന് ശ്രമിച്ച കൊൽക്കത്തക്കാരെ ഞെട്ടിച്ച് ഇഞ്ചുറി ടൈമിന് മൂന്നു മിനിറ്റ് ശേഷിക്കെ മറ്റൊരു സ്പാനിഷുകാരൻ നെസ്റ്റർ ഗോർഡിലോ ചെന്നൈക്ക് ലീഡ് നൽകി.
ഇതോടെ മൂന്നു ജയവും ഒരു സമനിലയുമുള്ള ചെന്നൈ നാലു പോയൻറ് ലീഡിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. ആദ്യ തോൽവി വഴങ്ങിയ ഇൗസ്റ്റ് ബംഗാളാണ് (6) രണ്ടാമത്. വ്യാഴാഴ്ച നടക്കുന്ന ക്വാർട്ടറിൽ റിലയൻസാണ് കേരളത്തിെൻറ എതിരാളി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
