െഎസോളിനെയും തോൽപിച്ചു; ചെന്നൈ സിറ്റി കുതിക്കുന്നു
text_fieldsെഎസോൾ: െഎ ലീഗിൽ നാലാം ജയവുമായി ചെെന്നെ സിറ്റിയുടെ കുതിപ്പ്. െഎസോളിനെ അവരുടെ തട്ടകത്തിൽ 2-1ന് തോൽപിച്ചാണ് ചെന്നൈ മുന്നേറുന്നത്. സാൻഡ്രോ റോഡ്രിഗസ് ഫിലിെപയുടെ രണ്ടു ഗോളിലാണ് തമിഴ് ടീമിെൻറ ജയം. 50ാം മിനിറ്റിലാണ് സാൻഡ്രോ ചെന്നൈ സിറ്റിയെ ആദ്യം മുന്നിലെത്തിക്കുന്നത്.
എന്നാൽ, 72ാം മിനിറ്റിൽ അൻസുമാന ക്രോമയുടെ ഗോളിൽ െഎസോൾ ഒപ്പം പിടിച്ചു. അഞ്ചു മിനിറ്റിനുള്ളിൽ സ്പാനിഷ് താരം സാൻഡ്രോ വീണ്ടും ഗോൾ നേടി ചെന്നൈയെ ജയിപ്പിക്കുകയായിരുന്നു. ഇതോടെ അഞ്ചു കളിയിൽ ചെന്നൈക്ക് 13 പോയൻറായി. സീസണിൽ താളംകണ്ടെത്താനാവാത്ത മുൻ ചാമ്പ്യന്മാരായ െഎസോൾ രണ്ടു പോയൻറുമായി അവസാന സ്ഥാനത്താണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
