െഎ ലീഗ്: ഗോകുലം കേരള അവതരിച്ചു
text_fieldsകോഴിക്കോട്: െഎ ലീഗ് ഫുട്ബാളിൽ കേരളത്തിെൻറ ഏകസാന്നിധ്യമായ ഗോകുലം കേരള എഫ്.സി ടീം സർവസജ്ജം. കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന ചടങ്ങിൽ ക്ലബിെൻറ ലോേഗായും ഗോപീ സുന്ദർ ഇൗണമിട്ട തീം മ്യൂസിക്കും പുറത്തിറക്കി. മേയർ തോട്ടത്തിൽ രവീന്ദ്രൻ പുതിയ ലോഗോ പ്രകാശനം ചെയ്തു. ഗ്രൂപ് ചെയർമാൻ ഗോകുലം ഗോപാലൻ അധ്യക്ഷത വഹിച്ചു.
25 അംഗ ടീമിനെ ചടങ്ങിൽ അവതരിപ്പിച്ചു. മലയാളി താരമായ ക്യാപ്റ്റൻ സുശാന്ത് മാത്യു ഒഴികെയുള്ള താരങ്ങൾ ടീം ലോഞ്ചിങ് ചടങ്ങിനെത്തി. അഫ്ഗാനിസ്താൻ ദേശീയ ടീം ക്യാപ്റ്റൻ ഫൈസൽ ഷായെസ്തയും ഗോകുലം ടീമിനൊപ്പമുണ്ട്. ഇന്ത്യയിലെ മികച്ച ടീമിനെയാണ് ഒരുക്കിയെതന്നും െഎ ലീഗിൽ പ്രവേശനം നേടിയ ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനം നടത്തുെമന്നും കോച്ച് ബിനു ജോർജ് പറഞ്ഞു.
