െഎ ലീഗ്: ചര്ച്ചിലിനെതിരെയും തോറ്റ് ഗോകുലം
text_fieldsകോഴിക്കോട്: വാശിയേറിയ പോരാട്ടത്തില്‍ ഇൻജുറി സമയത്തെ പെനാല്‍റ്റി ഗോള്‍ ഗോകുലത്തിെൻറ വിധിയെഴുതി. ഐ ലീഗില്‍ പോയൻറ് പട്ടികയില്‍ താഴത്തെട്ടിലുള്ളവരുടെ അങ്കത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് 3--2നാണ് ഗോകുലം കേരള എഫ്.സിയെ കീഴടക്കിയത്. കാലു ഒഗ്ബയുടെ ഇരട്ട ഗോളും ഇൻജുറി സമയത്ത് കോഫി മെച്ചാകിെൻറ പെനാല്‍റ്റി ഗോളുമാണ് ചര്‍ച്ചിലിന് വിജയമെത്തിച്ചത്. ഒരു ഘട്ടത്തില്‍ 2-1ന് മുന്നിലായിരുന്ന ഗോകുലത്തിനായി ക്യാപ്റ്റന്‍ ഡാനിയല്‍ അഡോയും ഇമ്മാനുവല്‍ ചിഗാസിയുമാണ് സ്കോര്‍ ചെയ്തത്. ഇതോടെ ഒമ്പത് കളികളില്‍ നിന്ന് നാല് പോയൻറുമായി ഗോകുലം ഗോള്‍ ശരാശരിയുടെ ബലത്തില്‍ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്. ഏഴ് കളികളില്‍ നിന്ന് നാല് പോയൻറുള്ള ചര്‍ച്ചില്‍ പത്താമതും.
