Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightരാഹുൽ​ വീണ്ടും; മോഹൻ...

രാഹുൽ​ വീണ്ടും; മോഹൻ ബഗാനെ തളച്ച്​ ആരോസ്​

text_fields
bookmark_border
രാഹുൽ​ വീണ്ടും; മോഹൻ ബഗാനെ തളച്ച്​ ആരോസ്​
cancel
camera_alt?????????? ?????? ???? ??.?? ??????? ????? ????? ?????? ?????????? ?????????? ???????????? ?????????????

കൊൽക്കത്ത: പതിറ്റാണ്ടുകളുടെ ഫുട്​ബാൾ പാരമ്പര്യവും താരനിരയും ഒന്നും കൗമാരസംഘത്തിനെതിരെ ഏശിയില്ല. കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാനെ 1-1ന്​ സമനിലയിൽ തളച്ച്​ ഇന്ത്യൻ ആരോസ്​ വമ്പുകാട്ടിയപ്പോൾ രക്ഷകനായത്​ മലയാളി താരം കെ.പി. രാഹുൽ. രണ്ടാം പകുതിയി​ൽ എതിരാളികൾ പത്തുപേരായി ചുരുങ്ങിയിട്ടും ബഗാന്​ സമനില​െകാണ്ട്​ തൃപ്​തി​പ്പെടേണ്ടിവന്നു. െഎ ലീഗിൽ രാഹുലി​​​െൻറ ​രണ്ടാം ഗോളാണിത്​. ഇതോടെ ആറു മത്സരത്തിൽ  ആരോസിന്​ ഏഴു പോയൻറായി. ഷില്ലോങ്ങിനു തൊട്ടുതാഴെ ആറാമതാണ്​ ഇന്ത്യൻ ആരോസ്​. 

മുൻ ചാമ്പ്യന്മാർക്കെതിരെ ആരോസ്​ നന്നായി കളിച്ചു. അവധി കഴിഞ്ഞ്​ തിരിച്ചെത്തിയ കോച്ച്​ ലൂയിസ്​ നോർട്ടൺ റഹീം അലിയെ ഏക​ സ്​ട്രൈക്കറാക്കിയാണ്​ തന്ത്രങ്ങൾ നെയ്​തത്​. ഇടതുവിങ്ങിൽ രാഹുലും വലതു വിങ്ങിൽ നോങ്​ദാംബ ​ന​വോറമും. പന്തിൽ ആധിപത്യം പുലർത്തി കളംവാണ മോഹൻ ബഗാന്​ ആരോസി​​​െൻറ കുറുകിയ പാസുമായുള്ള മുന്നേറ്റം വല്ലാതെ ക്ഷീണമുണ്ടാക്കി. എന്നാൽ, കൗമാരപ്പടക്ക്​ 27ാം മിനിറ്റിൽ ​െപനാൽറ്റി വഴങ്ങിയതോടെ തിരിച്ചടിയേറ്റു. കാമറൂൺ താരം ഡിപാന്ത ഡിക്ക ഗോളാക്കി മാറ്റി. തളരാതെ പോരാടിയ ആരോസിനെ മലയാളി താരം കെ.പി. രാഹുൽ ടീമിനെ ഒപ്പമെത്തിച്ചു. കോർത്തിണക്കിയ പാസുമായി കുതിച്ച്​ റഹീം അലി നൽകിയ പാസിൽ ഹെഡറിലാണ്​ രാഹുൽ ഗോൾ നേടുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballI-Leaguemohun baganmalayalam newssports newsIndian Arrows
News Summary - I-League 2017-18: Mohun Bagan vs Indian Arrows -Sports news
Next Story