Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫിഫ ഉറപ്പിച്ചു; ​േലാകകപ്പ്​ കിക്കോഫ്​ 2022 നവംബർ 21ന്​

text_fields
bookmark_border
  • ലോകകപ്പ്​ ഫുട്​ബാൾ മത്സരക്രമമായി; ഉദ്​ഘാടനം 2022 നവംബർ 21ന്​, ഫൈനൽ ഡിസംബർ 18ന്​
ഫിഫ ഉറപ്പിച്ചു; ​േലാകകപ്പ്​ കിക്കോഫ്​ 2022 നവംബർ 21ന്​
cancel

ദോഹ: കോവിഡ്​ ആശങ്കകൾക്കിടയിലും ഫുട്​ബാൾ ആരാധകർ കാത്തിരുന്ന വാർത്തയെത്തി. 2022 ഖത്തർ ലോകകപ്പി​​​​​​െൻറ മത്സരക്രമം ഫിഫ പുറത്തുവിട്ടു. ഉദ്​ഘാടനമൽസരം നവംബർ 21ന്​ ദോഹ സമയം ഉച്ചക്ക്​ ഒന്നിന്​ അൽബെയ്​ത്​ സ്​റ്റേഡിയത്തിൽ​ നടക്കും. ഖത്തർ  ദേശീയദിനമായ ഡിസംബർ 18ന് വൈകുന്നേരം ആറിന് ലുസൈൽ സ്​റ്റേഡിയത്തിലാണ്​ ഫൈനൽ പോരാട്ടം. ഇന്ത്യൻ സമയം ഉച്ചക്ക്​ 3.30, വൈകീട്ട്​ 6.30, രാത്രി 8.30, 10.30,​ 12.30 എന്നിങ്ങനെയാണ്​ മത്സരങ്ങൾ


ഗ്രൂപ്പ് ഘട്ടത്തിൽ ദിവസം നാല്​ മൽസരങ്ങളാണുണ്ടാവുക. 60,000 പേർക്കിരിക്കാവുന്ന അൽബെയ്​ത്​ സ്​റ്റേഡിയത്തിൻെറ വിസ്​മയക്കാഴ്​ചകളിലേക്ക്​ കൂടിയായിരിക്കും 2022  ലോകകപ്പിൻെറ ഉദ്​ഘാടന മത്സരം മിഴിതുറക്കുന്നത്​. ലോകത്തിലെ ഏറ്റവും വലിയ ട​​​​​െൻറിൻെറ മാതൃകയിലാണ്​  അൽബെയ്​ത്​ സ്​റ്റേഡിയം. നിർമാണപ്രവൃത്തികൾ അവസാനഘട്ടത്തിലാണ്​.


ഉച്ച തിരിഞ്ഞ് 1.00, 4.00 വൈകിട്ട് 7.00, രാത്രി 10.00 എന്നിങ്ങനെയാണ് ഗ്രൂപ്പ്​ മൽസരങ്ങളുടെ പ്രാദേശിക കിക്കോഫ്​ സമയം. ടീമുകൾക്ക്​  വിശ്രമിക്കാൻ ആവശ്യമായ സമയം കിട്ടുന്ന തരത്തിൽ 12 ദിവസമായാണ്​ ഗ്രൂപ്പ്​ ഘട്ടം നടക്കുക. ദിവസം നാല്​ മൽസരങ്ങൾ.  നോക്കൗട്ട് റൗണ്ട് മത്സരങ്ങൾ വൈകിട്ട് 6.00നും 10.00നും നടക്കും. മൂന്നാം സ്​ഥാനക്കാരെ കണ്ടെത്തുന്നതിനായുള്ള പ്ലേ  ഓഫ് മത്സരത്തിന് ഖലീഫ രാജ്യാന്തര സ്​റ്റേഡിയം വേദിയാകും. ഡിസംബർ 17നാണ് മത്സരം. ലുസൈൽസ്​റ്റേഡിയത്തിൽ  ദോഹ സമയം വൈകുന്നേരം ആറിനാണ്​ ഫൈനലിന്​ വിസിലുയരുക. 80,000 കാണികൾക്കിരിക്കാൻ ശേഷിയുള്ളതാണ്​  ലുസൈൽ സ്​റ്റേഡിയം. ഖത്തറിലെ എല്ലാ ലോകകപ്പ്​ സ്​​റ്റേഡിയങ്ങളും അടുത്തടുത്തായാണ്​ സ്​ഥിതി ചെയ്യുന്നത്​. ഇതിനാൽ  റോഡുമാർഗം തന്നെ സ്​റ്റേഡിയങ്ങളിലേക്ക്​ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമെന്ന സൗകര്യം കൂടിയുണ്ട്​.


ലോകകപ്പ് ഫൈനൽ റൗണ്ടിലേക്കുള്ള യോഗ്യതാ റൗണ്ട് അവസാനിക്കുന്ന 2022 മാർച്ച് അവസാനത്തോടെ പങ്കെടുക്കുന്ന  ടീമുകളുടെ അവസാന ചിത്രം തെളിയും. മാർച്ചിന് ശേഷമായിരിക്കും ടീമുകളുടെ ഗ്രൂപ്പ് നറുക്കെടുപ്പ്. ലോകകപ്പ് ടിക്കറ്റുകൾ  FIFA.com/tickets എന്ന വെബ്സൈറ്റ് വഴി മാത്രമായിരിക്കും വിൽപന നടത്തുക. മത്സരങ്ങളുടെ സമയം, ടിക്കറ്റ് നിരക്ക്  തുടങ്ങിയ വിവരങ്ങൾ പിന്നീട് പുറത്തുവിടും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hosts Qatar to kick off 2022 World Cup at Al Bayt Stadium
Next Story