ചെൽസി താരത്തിനും കോവിഡ് 19
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ക്ലബ് ചെൽസിയുടെ വിങ്ങർ ക്വാൽകം ഹഡ്സൺ ഒഡോയിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചെൽ സി പുറത്തിറക്കിയ വാർത്തക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
താരത്തിന് കോവിഡ് 19 ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ടീം ഐസോലേഷനിൽ തുടരുകയാണ്. ക്ലബിൻെറ പരിശീലകരും ജീവനക്കാരും ഉൾപ്പടെ ഒഡോയിയുമായി ബന്ധപ്പെട്ടവരെല്ലാം ഐസോലേഷനിൽ തുടരുകയാണെന്നും വാർത്തകുറിപ്പിൽ വ്യക്തമാക്കുന്നു.
ചെൽസിയുടെ പുരുഷ ടീമംഗങ്ങൾക്ക് പരിശീലനം നൽകുന്ന കേന്ദ്രം അടച്ചിട്ടുണ്ട്. എന്നാൽ, സ്റ്റാംഫോർഡ് ബ്രിഡ്ജ് ഉൾപ്പടെയുള്ള ചെൽസിയുടെ മറ്റ് സ്ഥാപനങ്ങളെല്ലാം സാധാരണനിലയിൽ പ്രവർത്തിക്കും. ചെറിയ ജലദോഷത്തിൻെറ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ താരം ഐസോലേഷനിൽ കഴിയുകയായിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ക്ലബ് ആഴ്സണൽ മുഖ്യ പരിശീലകൻ മൈക്കിൽ ആർറ്റേറ്റക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആഴ്സണൽ ലണ്ടനിലെ പരിശീലന കേന്ദ്രങ്ങൾ അടച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
