Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2019 5:06 PM GMT Updated On
date_range 12 Feb 2019 5:06 PM GMTബഹ്റൈൻ ഫുട്ബാൾ താരം ഹകീം അൽഅറേബിയെ വിട്ടയച്ചു
text_fieldscamera_alt????? ????????????
മെൽബൺ: തടഞ്ഞുവെച്ച ബഹ്റൈൻ ഫുട്ബാളർ ഹകീം അൽഅറേബിയെ രാജ്യാന്തര സമ്മർദങ്ങൾക്ക ൊടുവിൽ തായ്ലൻഡ് വിട്ടയച്ചു. ആസ്ട്രേലിയയിൽ രാഷ്ട്രീയ അഭയം തേടിയ ഹകീം അൽഅറേ ബിയെ ബഹ്റൈെൻറ അഭ്യർഥനയെ തുടർന്ന് രണ്ടു മാസത്തോളം തടഞ്ഞുവെച്ചതിനുശേഷമാണ് ത ായ്ലൻഡ് വിട്ടയച്ചത്. ആസ്ട്രേലിയയിലെത്തിയതിനുശേഷം താരം തടവിൽനിന്ന് രക്ഷപ്പെടാൻ സഹായിച്ച എല്ലാവരോടും നന്ദിയറിയിച്ചു. ‘‘ആസ്ട്രേലിയൻ സർക്കാറിന് നന്ദി. എനിക്കീ നാട്ടിൽ പൗരത്വം ഇല്ല. പക്ഷേ, എെൻറ രാജ്യം ആസ്ട്രേലിയയാണ്. അഭയം നൽകിയ ഇൗ നാട്ടിൽ താമസിക്കാനാണ് എനിക്കിഷ്ടം’’ -ഹകീമി പറഞ്ഞു.
മെൽബൺ വിമാനത്താവളത്തിലിറങ്ങിയ താരത്തെ, മോചനത്തിനായി പ്രവർത്തിച്ച വിവിധ സംഘങ്ങൾ ചേർന്ന് സ്വീകരിച്ചു. ‘സേവ് ഹകീം’ എന്നെഴുതിയ ടീഷർട്ടുകൾ അണിഞ്ഞും ‘യു വിൽ നെവർ വാക് എലോൺ’ എന്ന മുദ്രാവാക്യവുമായാണ് സംഘങ്ങൾ എത്തിയത്. 2011ലെ അറബ് മുല്ലപ്പൂ വിപ്ലവവുമായി ബന്ധമുണ്ടെന്നാരോപിച്ച് കുടുംബത്തിനെതിരെ ബഹ്റൈൻ സർക്കാർ നടപടി സ്വീകരിച്ചപ്പോൾ ഹകീം ആസ്ട്രേലിയയിൽ അഭയം തേടുകയായിരുന്നു. അവധിദിനം ആഘോഷിക്കാൻ തായ്ലൻഡിലെത്തിയ താരത്തെ, ബഹ്റൈൻ സർക്കാറിെൻറ സമ്മർദത്തെ തുടർന്ന് കഴിഞ്ഞ നവംബർ 27ന് ബാേങ്കാക് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു.
ഇതോടെ, ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി താരത്തിനായി ശബ്ദമുയർന്നു. ആസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ ക്രെയ്ഗ് ഫോസ്റ്ററിെൻറ നേതൃത്വത്തിൽ കാമ്പയിൻ ആരംഭിച്ചതോടെ ഫുട്ബാൾ ലോകം ഹകീമിെന വിട്ടയക്കാൻ ആവശ്യപ്പെട്ടു. ഫിഫ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു.

Next Story