ലോകകപ്പ് യോഗ്യത റൗണ്ട്: മത്സരങ്ങൾ ഗുവാഹതിയിലും കൊൽക്കത്തയിലും
text_fieldsന്യൂഡൽഹി: 2022ലെ ഖത്തർ ലോകകപ്പിലേക്കുള്ള യോഗ്യത റൗണ്ടിൽ ഇന്ത്യയുടെ ആദ്യ രണ്ട് ഹോം മത്സരങ്ങൾക്ക് ഗുവാഹതിയും കൊൽക്കത്തയും ആതിഥ്യംവഹിക്കും. സെപ്റ്റംബർ അഞ്ചിന് ആദ്യ കളിയിൽ ഗുവാഹതി ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിലാണ് ഇന്ത്യ ഒമാനെ നേരിടുക.
10ന് ഖത്തറിനെ അവരുടെ നാട്ടിൽ എതിരിടുന്ന ഇന്ത്യ 15ന് കൊൽക്കത്ത സാൾട്ട്ലേക്കിൽ ബംഗ്ലാദേശുമായി ഏറ്റുമുട്ടും. അഫ്ഗാനിസ്താനാണ് ഇന്ത്യയടങ്ങുന്ന ഇ ഗ്രൂപ്പിലെ മറ്റൊരു ടീം. എട്ടു ഗ്രൂപ്പുകളിലെയും ചാമ്പ്യന്മാരും മികച്ച നാല് റണ്ണേഴ്സ്അപ്പുകളുമാണ് യോഗ്യത റൗണ്ടിെൻറ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുക. ആതിഥേയരായതിനാൽ ഖത്തർ ഒന്നാം സ്ഥാനക്കാരായാൽ അവർക്ക് അടുത്ത റൗണ്ട് കളിക്കേണ്ടിവരില്ല. അതോടെ മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാർക്ക് അവസരം ലഭിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
