വിദേശപരിചയം നല്ലത്; പക്ഷേ കരുതലോടെ വേണം -ധീരജിന് ഗുർപ്രീതിെൻറ ഉപദേശം
text_fieldsബംഗളൂരു: യൂറോപ്യൻ ക്ലബിലേക്ക് ട്രയൽസിനായി പറക്കാനൊരുങ്ങുന്ന ഇന്ത്യ അണ്ടർ 17 ലോകകപ്പ് ടീം ഗോൾകീപ്പർ ധീരജ് സിങ് മൊയ്റാങ്തമിന് ഉപദേശവുമായി ദേശീയ ടീം ഗോളി ഗുർപ്രീത് സിങ് സന്ധു. ‘മികച്ച അവസരങ്ങൾ തേടേണ്ട നല്ല പ്രായത്തിൽതന്നെയാണ് ധീരജ് വിദേശത്തേക്ക് പോകാനൊരുങ്ങുന്നത്. എന്നാൽ, ഏറെ കരുതലോടെ വേണം ക്ലബിനെ തെരഞ്ഞെടുക്കാൻ. ഒരു താരമെന്നനിലയിൽ പരിഗണനയും അവസരവും ലഭിക്കുന്ന ടീമിനൊപ്പം ചേരുന്നതാണ് നല്ലത്.
അല്ലാതെ ഇന്ത്യയിലെ കാണികളെ ആകർഷിക്കുന്നതിന് ഒരു താരത്തെ ടീമിലെടുക്കാൻ ആഗ്രഹിക്കുന്ന ടീമിനൊപ്പമാവരുത്’ -നോർവീജിയൻ ക്ലബായ സ്റ്റാബെകിനായി കളിച്ച ഗുർപ്രീത് പറഞ്ഞു. 18ാം വയസ്സിൽ ഇൗ വെല്ലുവിളി ഏറ്റെടുക്കുന്നത് നല്ലതാണ്. മാനസികമായും ശരീരികമായും സാേങ്കതികമായും വിദേശത്തെ പരിശീലനം കരിയറിന് ഗുണംചെയ്യും -ഗുർപ്രീത് പറഞ്ഞു. സ്േകാട്ടിഷ് പ്രീമിയർക്ലബ് മദർവെല്ലിലെ ട്രയൽസിൽ പെങ്കടുക്കാനാണ് ധീരജ് ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
