Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ​ച്ച​കു​ത്തി​യ​ത്​...

പ​ച്ച​കു​ത്തി​യ​ത്​ പാ​ര​യാ​യി; വ​രേ​ല​ക്ക്​ ‘ചു​വ​പ്പു​കാ​ർ​ഡ്​’

text_fields
bookmark_border
പ​ച്ച​കു​ത്തി​യ​ത്​ പാ​ര​യാ​യി; വ​രേ​ല​ക്ക്​ ‘ചു​വ​പ്പു​കാ​ർ​ഡ്​’
cancel

ഫ്രാ​ങ്ക്​​ഫൂ​ർ​ട്ട്​: കാ​യി​ക​താ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഏ​റെ ജ​ന​കീ​യ​മാ​ണ്​ ശ​രീ​ര​ത്തി​ൽ പ​ച്ച കു​ത്ത​ൽ. പ്ര​ശ​സ്​​ത​രാ​യ പ​ല താ​ര​ങ്ങ​ളും ശ​രീ​ര​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന രീ​തി​യി​ൽ പ​ച്ച കു​ത്താ​റു​ണ്ട്. പ​ല നി​ല​ക്കു​ള്ള ഭാ​ഗ്യം കൊ​ണ്ടു​വ​രു​മെ​ന്ന വി​ശ്വാ​സ​വും പ​ല​രെ​യും ഇ​തി​ന്​ പ്രേ​രി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ, പോ​ർ​ചു​ഗ​ൽ ഫു​ട്​​ബാ​ൾ താ​രം ഗി​​ല്ല​ർ​മോ വ​രേ​ല​ക്ക്​ പ​ച്ച കു​ത്ത​ൽ നി​ർ​ഭാ​ഗ്യ​മാ​ണ്​ കൊ​ണ്ടു​വ​ന്ന​ത്.

അ​തും ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ക്ല​ബി​ൽ​നി​ന്ന്​ അ​പ്ര​തീ​ക്ഷി​ത​മാ​യു​ള്ള പു​റ​ത്താ​ക​ലി​​െൻറ രൂ​പ​ത്തി​ൽ. ടീം ​കോ​ച്ചി​​െൻറ​യും ഡോ​ക്​​ട​ർ​മാ​രു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച്​ പ്ര​ധാ​ന​പ്പെ​ട്ട ക​ളി​യു​ടെ തൊ​ട്ടു​മു​മ്പ്​ പ​ച്ച കു​ത്തി​യ​താ​ണ്​ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ൽ​നി​ന്ന്​ വാ​യ്​​പാ​ടി​സ്​​ഥാ​ന​ത്തി​ൽ ജ​ർ​മ​ൻ ക്ല​ബ്​ എ​യി​ൻ​ട്രാ​ക്​​റ്റ്​ ഫ്രാ​ങ്ക്​​ഫൂ​ർ​ട്ടി​ന്​ ക​ളി​ക്കു​ന്ന 24കാ​ര​ന്​ വി​ന​യാ​യ​ത്. ഉ​ണ​ങ്ങാ​ൻ സ​മ​യ​മെ​ടു​ക്കു​ന്ന​തി​നാ​ലും ചി​ല​പ്പോ​ൾ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ ഇ​ട​യാ​ക്കു​ന്ന​തി​നാ​ലും മി​ക്ക ടീ​മു​ക​ളും സീ​സ​ണി​നി​ട​ക്ക്​ പ​ച്ച കു​ത്താ​ൻ താ​ര​ങ്ങ​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കാ​റി​ല്ല. ഇ​തി​നാ​ൽ​ത​ന്നെ ഒാ​ഫ്​ സീ​സ​ണാ​ണ്​ പ​ച്ച കു​ത്താ​നാ​യി താ​ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​റു​ള്ള​ത്. 

ശ​നി​യാ​ഴ്​​ച ബൊ​റൂ​സി​യ ഡോ​ർ​ട്ട്​​മു​ണ്ടി​നെ​തി​രെ ന​ട​ക്കു​ന്ന ഡി.​എ​ഫ്.​ബി പോ​ക​ൽ ഫൈ​ന​ലി​ന്​ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു​ വ​രേ​ല​യു​ടെ വി​വാ​ദ പ​ച്ച കു​ത്ത​ൽ. കോ​ച്ച്​ നി​കോ കൊ​വാ​ച്ചി​​െൻറ​യും ടീം ​ഡോ​ക്​​ട​ർ​മാ​രു​ടെ​യും നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച്​ പ​ച്ച കു​ത്തി​യ​തി​നാ​ൽ വ​രേ​ല​യു​മാ​യു​ള്ള ക​രാ​ർ ക്ല​ബ്​ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ എ​യി​ൻ​ട്രാ​ക്​​റ്റ്​ ഫ്രാ​ങ്ക്​​ഫൂ​ർ​ട്ട്​ സ്​​പോ​ർ​ട്ടി​ങ്​ ഡ​യ​റ​ക്​​ട​ർ ഫെ​ഡ്രി ബോ​ബി​ച്ച്​ വ്യ​ക്​​ത​മാ​ക്കി. സീ​സ​ണി​​െൻറ തു​ട​ക്ക​ത്തി​ൽ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​ൽ​നി​ന്ന്​ വാ​യ്​​പാ​ടി​സ്​​ഥാ​ന​ത്തി​ൽ ടീ​മി​ലെ​ത്തി​യ വ​രേ​ല 10 മ​ത്സ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. കൂ​ടു​ത​ൽ സ​മ​യ​വും പ​രി​ക്കു​മൂ​ലം പു​റ​ത്താ​യി​രു​ന്നു ഇൗ ​ഇ​ട​തു വി​ങ്​​ബാ​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Guillermo Varela
News Summary - Guillermo Varela Suspended,
Next Story