ഫാൻസി ഡ്രസ് വിവാദമായി; ഗ്രീസ്മാൻ മാപ്പുപറഞ്ഞു
text_fieldsമഡ്രിഡ്: എൻ.ബി.എ താരങ്ങളെ അനുകരിച്ച് ഫാൻസി ഡ്രസിൽ ഒരു േഫാേട്ടാ ഇൻസ്റ്റഗ്രാമിലിടുേമ്പാൾ, അത്ലറ്റികോ താരം ഗ്രീസ്മാൻ ഇത്രയും പ്രതീക്ഷിച്ചുകാണില്ല. ശരീരം മുഴുവൻ കരിപുരട്ടി കുന്നുകൂടിയ മുടിയുമായി ബാസ്കറ്റ്ബാൾ പിടിച്ചുനിൽക്കുന്ന േഫാേട്ടാക്കെതിരെ പക്ഷേ, ആരാധകർ രൂക്ഷ വിമർശനവുമായി എത്തി. കറുത്ത വംശജരെ അപമാനിക്കുന്ന തരത്തിലാണ് ഗ്രീസ്മാെൻറ പ്രവൃത്തിയെന്നാരോപിച്ച് കമൻറുകൾ നിറഞ്ഞു.
ആദ്യ കമൻറിന് ‘ ശാന്തരാകൂ കൂട്ടുകാരേ, ഞാൻ ഹാർലം േഗ്ലാബട്രോറ്റേഴ്സിെൻറ ആരാധകനാണ്’ എന്ന് മറുപടി നൽകിയെങ്കിലും വിമർശകർ വിട്ടില്ല. വംശീയത ആരോപിച്ച് വിവിധ ഭാഗങ്ങളിൽനിന്ന് പ്രമുഖരും രംഗത്തെത്തി. ഇതോടെ ഫോേട്ടാ പിൻവലിച്ച് ഗ്രീസ്മാന് മാപ്പുപറയേണ്ടിവന്നു. ‘‘ഞാൻ വികൃതമാക്കിയാണ് അണിഞ്ഞൊരുങ്ങിയത്. വേഷത്തിൽ ചിലരെ വേദനിപ്പിച്ചു. എല്ലാവരോടും മാപ്പുചോദിക്കുന്നു’’ -ഗ്രീസ്മാൻ ട്വിറ്ററിൽ കുറിച്ചു.
