ഗ്രീസ്മാന് ബാഴ്സയിൽ ആദ്യ ഗോൾ
text_fieldsമിഷിഗൻ: മിഷിഗൻ സ്റ്റേഡിയത്തിൽ ബാഴ്സലോണയുടെ ഗോൾ വിരുന്ന്. ലാലിഗ സീസണിന് മുന ്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ഇറ്റാലിയൻ കരുത്തരായ നാപോളിക്കെതിരെ ബാഴ്സല ോണ ജഴ്സിയിൽ അേൻറായിൻ ഗ്രീസ്മാൻ കന്നി ഗോൾ കണ്ടെത്തി. രണ്ടുവട്ടം വലകുലുക്കിയ ലൂയി സുവാരസിെൻറയും ഉസ്മാൻ ഡെംബലയുടെയും ഗോളുകൾ കൂടി ചേർന്നതോടെ 4-0ത്തിനായിരുന്നുസ്പാനിഷ് ചാമ്പ്യൻമാരുടെ ജയം.
പരിക്കിനെത്തുടർന്ന് കളിക്കാതിരുന്ന ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ അഭാവം ഒരിക്കൽ പോലും ടീമിനെ ബാധിച്ചില്ല. 48ാം മിനിറ്റിൽ സുവാരസാണ് ബാഴ്സക്കായി ആദ്യം ലക്ഷ്യം കണ്ടത്. ഗ്രീസ്മാെൻറ ഷോട്ട് റീബൗണ്ടായി കാലിലെത്തിയ പന്ത് സുവാരസ് പിഴക്കാതെ പോസ്റ്റിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. 56ാം മിനിറ്റിലായിരുന്നു അത്ലറ്റിക്കോ മഡ്രിഡിൽനിന്നും ഇൗ സീസണിൽ നൂകാമ്പിലെത്തിയ ഗ്രീസ്മെൻറ ഗോൾ. ജോർഡി ആൽബയാണ് ഗോളിന് വഴിയൊരുക്കിയത്.
രണ്ട് മിനിറ്റുകൾക്കു ശേഷം സുവാരസ് വീണ്ടും വലകുലുക്കി. ബോക്സിെൻറ മധ്യത്തിൽനിന്നും സുവാരസ് തൊടുത്ത വലങ്കാലൻഷോട്ട് ഗോൾവലയുടെ വലത്തേ മൂലയിലാണ് പതിഞ്ഞത്. 63ാം മിനിറ്റിൽ ഫ്രഞ്ച് താരം ഉസ്മാൻഡെംബലെ പട്ടിക പൂർത്തിയാക്കി. വെള്ളിയാഴ്ച അത്ലറ്റികോ ബിൽബാവോെക്കതിരെയാണ് ബാഴ്സയുടെ ആദ്യ ലാലിഗ മത്സരം.