അ​ർ​ജ​ൻ​റീ​ന കു​പ്പാ​യ​മ​ഴി​ച്ച്​ ഹി​ഗ്വെ​യ്​​ൻ; വി​ര​മി​ക്കു​ന്ന​ത്​ വേ​ദ​ന​യോ​ടെ

22:26 PM
29/03/2019
ബ്വേ​ന​സ്​ ​എ​യ്​​റി​സ്​: അ​ർ​ജ​ൻ​റീ​ന​യു​ടെ ഒ​മ്പ​താം ന​മ്പ​റി​ലെ ചി​ര​പ​രി​ചി​ത​നാ​യ ആ ​മു​ഖം ഇ​നി​യി​ല്ല. ദേ​ശീ​യ ടീ​മി​നൊ​പ്പ​മു​ള്ള യാ​ത്ര ഒ​രു പ​തി​റ്റാ​ണ്ട്​ തി​ക​യാ​നി​രി​ക്കെ  ഗോ​ൺ​സാ​ലോ ഹി​ഗ്വെ​യ്​​ൻ രാ​ജ്യാ​ന്ത​ര ഫു​ട്​​ബാ​ളി​ൽ​നി​ന്നു വി​ര​മി​ച്ചു. 31കാ​ര​നെ ഇ​നി ക്ല​ബ്​ ​ജ​ഴ്​​സി​യി​ൽ മാ​ത്രം കാ​ണാം. റ​ഷ്യ ലോ​ക​ക​പ്പി​നു​ശേ​ഷം​ ദേ​ശീ​യ ടീ​മി​നു​ പു​റ​ത്താ​യ ഹി​ഗ്വെ​യ്​​ൻ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു​വെ​ന്ന വേ​ദ​ന​യോ​ടെ​യാ​ണ്​ നീ​ല​വ​ര​യ​ൻ​കു​പ്പാ​യ​ത്തി​ൽ​നി​ന്ന്​ പ​ടി​യി​റ​ങ്ങു​ന്ന​ത്. 

‘‘ആ​ളു​ക​ൾ ഒാ​ർ​ത്തു​വെ​ക്കു​ന്ന​ത്​ പി​ഴ​വു​ക​ളാ​ണ്. അ​തു​വ​രെ നേ​ടി​ക്കൊ​ടു​ത്ത​തൊ​ന്നും ആ​രാ​ധ​ക​രു​ടെ ഒാ​ർ​മ​ക​ളി​ലു​ണ്ടാ​വി​ല്ല. ടീ​മി​നു​വേ​ണ്ടി എ​ല്ലാം സ​മ​ർ​പ്പി​ച്ചാ​ണ്​ ക​ളി​ച്ച​ത്. അ​വ​രു​ടെ ചോ​ദ്യം​ചെ​യ്യ​ൽ പ​ല​പ്പോ​ഴും മാ​റാ​വേ​ദ​ന​യാ​യി​ട്ടു​ണ്ട്. ആ​ത്​​മാ​ർ​ഥ​ത ചോ​ദ്യം​ചെ​യ്യു​ന്ന​ത്​ വേ​ദ​ന​യാ​വു​ന്നു’’ -ചെ​​ൽ​സി താ​രം വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട്​ പ​റ​ഞ്ഞു. 

ഇ​തി​ഹാ​സ​താ​രം ഡീ​ഗോ മ​റ​േ​​ഡാ​ണ​ക്കു കീ​ഴി​ൽ 2009ലാ​ണ്​ ഹി​ഗ്വെ​യ്​​ൻ ദേ​ശീ​യ ടീ​മി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്. 2010 ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത​മ​ത്സ​ര​ത്തി​ൽ ​െപ​റു​വി​നെ​തി​രെ​യാ​യി​രു​ന്നു ആ​ദ്യ ഗോ​ൾ​നേ​ട്ടം. ആ ​ലോ​ക​ക​പ്പി​ൽ ദ​ക്ഷി​ണ കൊ​റി​യ​ക്കെ​തി​രെ ഹാ​ട്രി​ക്​ നേ​ടി, ഗ​ബ്രി​യേ​ൽ ബാ​റ്റി​സ്​​റ്റ്യൂ​ട്ട​ക്കു​ശേ​ഷം ലോ​ക​ക​പ്പി​ൽ ഇൗ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന താ​ര​മാ​യി മാ​റി. 2009 മു​ത​ൽ 2018 വ​രെ ദേ​ശീ​യ ടീ​മി​നാ​യി  75 മ​ത്സ​ര​ങ്ങ​ളി​ൽ അ​ർ​ജ​ൻ​റീ​ന​ൻ ജ​ഴ്​​സി​യ​ണി​ഞ്ഞ ഹി​ഗ്വെ​യ്ൻ​ 31 ഗോ​ളു​ക​ളും നേ​ടി​യി​ട്ടു​ണ്ട്. 

പ്ര​തി​ഭ​യു​ള്ള ക​ളി​ക്കാ​ര​നാ​യ​പ്പോ​ഴും നി​ർ​ണാ​യ​ക മ​ത്സ​ര​ങ്ങ​ളി​ലെ വ​മ്പ​ൻ പി​ഴ​വു​ക​ൾ താ​ര​ത്തി​നെ​തി​രെ ആ​രാ​ധ​ക​രോ​ഷം ഉ​യ​രാ​ൻ കാ​ര​ണ​മാ​ക്കി. 2014 ബ്ര​സീ​ൽ ലോ​ക​ക​പ്പി​ലും 2015 കോ​പ അ​മേ​രി​ക്ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലും ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ലെ പി​ഴ​വു​ക​ൾ​ ഹി​ഗ്വെ​യ്​​​െൻറ ക​രി​യ​റി​ലെ ക​റു​ത്ത അ​ധ്യാ​യ​മാ​യി എ​ന്നു​മു​ണ്ടാ​വും. സീ​രി ‘എ’​യി​ലെ ടോ​പ​്​​സ്​​കോ​റാ​യി റ​ഷ്യ​ൻ ലോ​ക​ക​പ്പി​നെ​ത്തി​യ താ​ര​ത്തി​ന്​ അ​വി​ടെ​യും കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​യി​ല്ല. ല​യ​ണ​ൽ മെ​സ്സി​ക്കും അ​ഗ്യൂ​റോ​ക്കു​മൊ​പ്പം മൂ​ന്ന്​ ഫൈ​ന​ലു​ക​ളാ​ണ്​ ക​ളി​ച്ച​തെ​ങ്കി​ലും ഒ​ന്നി​ലും ല​ക്ഷ്യം ക​ണ്ടി​ല്ല.
 
‘‘ദേ​ശീ​യ ജ​ഴ്​​സി അ​ഴി​ക്കാ​ൻ ഇ​താ​ണ്​​ ന​ല്ല സ​മ​യ​മെ​ന്ന്​ ക​രു​തു​ന്നു. കൂ​ടു​ത​ൽ സ​മ​യം കു​ടും​ബ​ത്തോ​ടൊ​പ്പം ചെ​ല​വ​ഴി​ക്ക​ണം. പു​തി​യ താ​ര​ങ്ങ​ൾ വ​ള​ർ​ന്നു​വ​രു​ന്നു​ണ്ട്. അ​വ​ർ​ക്കാ​യി മാ​റി​നി​ൽ​ക്കാ​ൻ സ​മ​യ​മാ​യി’’ -ഹി​ഗ്വെ​യ്​​ൻ പ​റ​ഞ്ഞു.2005ൽ ​അ​ർ​ജ​ൻ​റീ​ന ക്ല​ബാ​യ റി​വ​ർ​േ​പ്ല​റ്റി​ലൂ​ടെ ക്ല​ബ്​ ഫു​ട്​​ബാ​ൾ തു​ട​ങ്ങി​യ ഹി​ഗ്വെ​യ്​​ൻ 2007ൽ ​റ​യ​ൽ മ​ഡ്രി​ഡി​ലെ​ത്തി. ആ​റു വ​ർ​ഷം​കൊ​ണ്ട്​ 190 മ​ത്സ​ര​ങ്ങ​ളും 107 ഗോ​ളു​മാ​യി റ​യ​ലി​​െൻറ സൂ​പ്പ​ർ​താ​ര​മാ​യി. നാ​പോ​ളി, യു​വ​ൻ​റ​സ്​ വ​ഴി ഇൗ ​സീ​സ​ണി​ൽ ചെ​ൽ​സി​യി​ലെ​ത്തി. ക​ഴി​ഞ്ഞ സീ​സ​ണി​ൽ മി​ലാ​നു​വേ​ണ്ടി​യും പ​ന്തു​ത​ട്ടി.
Loading...
COMMENTS