ലോകകപ്പ് യോഗ്യത: അർജൻറീനൻ ടീമിൽ നിന്നും ഹിഗ്വെയ്ൻ പുറത്ത് തന്നെ
text_fieldsേബ്വനസ് എയ്റിസ്: അടുത്തമാസം നടക്കുന്ന നിർണായക ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജൻറീനൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ, യുവൻറസ് താരം ഗോൺസാലോ ഹിെഗ്വയ്ൻ പുറത്തുതന്നെ. നേരത്തെ, ഉറുഗ്വായ്, വെനിസ്വേല എന്നിവർക്കെതിരായ മത്സരത്തിലും ഹിഗ്വെയ്നെ കോച്ച് ജോർജ് സാംപോളി ടീമിലെടുത്തിരുന്നില്ല. ഹിഗ്വെയ്ന് പകരം ഇൻറർമിലാൻ താരം മൗറോ ഇക്കാർഡി കളിക്കും.
നിലവിൽ 24 പോയൻറുമായി അഞ്ചാം സ്ഥാനത്തുള്ള അർജൻറീനക്ക് അടുത്ത മത്സരങ്ങളിൽ വിജയിച്ചാൽ മാത്രമേ നേരിട്ട് യോഗ്യത നേടാനാവൂ. ഹിഗ്വെയ്ന് പുറമെ, പി.എസ്.ജി താരം യാവിയർ പസ്റ്റോറെ, സെവിയ്യയുടെ ജോക്വിൻ കോറീയ, അത്ലറ്റികോ മഡ്രിഡിെൻറ അഗസ്റ്റോ ഫെർണാണ്ടസ് എന്നിവരും പുറത്താണ്.
അതേസമയം, യോഗ്യത ഉറപ്പിച്ച ബ്രസീൽ, പ്ലേമേക്കർ ഡീഗോയെ ടീമിലേക്ക് തിരിച്ചുവിളിച്ചു. ഒക്ടോബർ അഞ്ച്, 10 തീയതികളിലാണ് തെക്കനമേരിക്കൻ യോഗ്യത റൗണ്ടിലെ അവസാന മത്സരങ്ങൾ. അർജൻറീന പെറു, എക്വഡോർ ടീമുകളെയും ബ്രസീൽ ബൊളീവിയ, ചിലി ടീമുകളെയും നേരിടും.
