ഹിഗ്വെയ്ൻ എ.സി മിലാനിൽ; ബനൂച്ചി യുവൻറസിലേക്ക്
text_fieldsടൂറിൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂടുമാറ്റ വാർത്തയിൽ ശ്രദ്ധേയമായ സീരി ‘എ’യിൽ വമ്പർ ട്രാൻസ്ഫറുകൾ വീണ്ടും. സൂപ്പർ താരം യുവൻറസിലേക്കെത്തിയതോടെ ക്ലബിെൻറ ഗോൾ മെഷീൻ ഗോൺസാലോ ഹിഗ്വെയ്െൻറ ഭാവി തുലാസിലാവുമെന്ന പ്രവചനം ഒടുവിൽ യാഥാർഥ്യമായി. അർജൻറീനൻ താരത്തെ സീരി ‘എ’ ചാമ്പ്യന്മാർ എ.സി മിലാന് കൈമാറി. 18 മില്യൺ യൂറോക്കാണ് (ഏകദേശം 143 കോടി രൂപ) ഒരുവർഷത്തേക്ക് വായ്പ അടിസ്ഥാനത്തിൽ ഹിെഗ്വയ്നെ കൈമാറിയത്.
അടുത്ത സീസണിൽ 36 മില്യൺ യൂറോക്ക് (287 കോടി രൂപ) വേണമെങ്കിൽ മിലാന് ഹിഗ്വെയ്നെ സ്വന്തമാക്കാമെന്നും വ്യവസ്ഥയുണ്ട്. ഹിഗ്വെയ്നെ നൽകിയതിനു പുറമെ മുൻ താരം ലിയനാർഡോ ബനൂച്ചിയെ വീണ്ടും യുവൻറസ് സ്വന്തം അണിയിലെത്തിക്കുകയും ചെയ്തു. യുവ പ്രതിരോധതാരം മാറ്റിയ കൽഡാരയെ മിലാന് ൈകമാറിയാണ് സ്വാപ് ഡീൽ (പരസ്പര കൈമാറ്റം) വഴി വീണ്ടും ബനൂച്ചിയെ ചാമ്പ്യന്മാർ കൈക്കലാക്കുന്നത്. ഏഴു വർഷത്തോളം യുവൻറസിെൻറ പ്രതിരോധം കാത്ത ബനൂച്ചി കഴിഞ്ഞ സീസണിലാണ് മിലാനിലേക്ക് കൂടുമാറിയത്.
