െഎ ലീഗിൽ ഗോകുലം ഇന്ന് ഇന്ത്യൻ ആരോസിനെതിരെ
text_fieldsകോഴിക്കോട്: ആരാധകരുടെ വിമർശന ശരമേൽക്കാതിരിക്കാൻ ഇന്ത്യൻ ആരോസിനോട് ഗോക ുലം കേരള എഫ്.സിക്ക് ജയിച്ചേ മതിയാകൂ. നിർഭാഗ്യം കാരണം തോറ്റും സമനില വഴങ്ങിയും െഎ ല ീഗിൽ 15 കളികളിൽനിന്ന് 12 േപായൻറുമായി പത്താം സ്ഥാനത്ത് തുടരുന്ന ഗോകുലത്തിന് ശന ിയാഴ്ച നിർണായക പോരാട്ടം. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷെൻറ കൗമാരപ്പടയായ ഇന്ത്യൻ ആരോസുമായി കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ചിനാണ് മത്സരം.
റിയൽ കശ്മീർ എഫ്.സിക്കെതിരെ മഞ്ഞിൽ കുളിച്ച കളിയിൽ ഒരു ഗോളിന് തോറ്റതിനു പിന്നാലെ, മോശം കാലാവസ്ഥ കാരണം ഗോകുലം ടീം ശ്രീനഗറിൽ കുടുങ്ങിയിരുന്നു. െഎസോൾ എഫ്.സിയുമായി കഴിഞ്ഞ ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഹോം മത്സരം ഇൗ മാസം 28ലേക്ക് മാറ്റുകയും ചെയ്തു. കശ്മീരിലെ മോശം കാലാവസ്ഥയാണ് കളി തോൽക്കാനിടയാക്കിയതെന്ന് ടെക്നിക്കൽ ഡയറക്ടർ ഗിഫ്റ്റ് റെയ്ഖൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശനിയാഴ്ച ആരോസിനെതിരെ ജയിച്ച് പോയൻറ് നിലയിൽ മുകളിലേക്ക് കയറാനാണ് ശ്രമം. ടീം നന്നായി തയാറെടുത്തിട്ടുണ്ട്. മാനസികമായും ശാരീരികമായും സാേങ്കതികമായും കരുത്തുണ്ട്. പരമാവധി പോയൻറുകൾ നേടി സൂപ്പർ കപ്പിന് കളിക്കാൻ യോഗ്യത നേടുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളി താരം വി.പി. സുഹൈർ നയിക്കുന്ന ടീമിൽ അർജുൻ ജയരാജ് കളിക്കില്ല.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലെ ഹോം മത്സരത്തിൽ ഗോകുലത്തെ തോൽപിച്ച ആരോസ് ഏറെ പ്രതീക്ഷയിലാണ്. കഴിഞ്ഞ വർഷം കോഴിക്കോട്ടും ഗോകുലത്തിന് തോൽക്കാനായിരുന്നു വിധി. അണ്ടർ 17 ലോകകപ്പ് താരം അമർജിത് കിയാം നയിക്കുന്ന ടീമിൽ തൃശൂരുകാരൻ െക.പി. രാഹുലുമുണ്ട്. പോയൻറ് പട്ടികയിൽ പരമാവധി ഉയരത്തിലെത്താനാണ് ശ്രമമെന്നും കഴിഞ്ഞ വർഷത്തെ വിജയം ആവർത്തിക്കുമെന്നും ആരോസ് കോച്ച് ഫ്ലോയ്ഡ് പിേൻറാ പറഞ്ഞു.