ഇന്ത്യൻ വിമൻസ് ലീഗ്: ശ്രീഭൂമിക്കെതിരെ ഗോകുലം കേരള എഫ്.സിക്ക് വിജയം
text_fieldsബെംഗളൂരു: ഇന്ത്യൻ വിമൻസ് ലീഗ് ഫുട്ബോൾ മത്സരത്തിൽ ശ്രീഭൂമി ഫുട്ബോൾ ക്ലബിനെ പരാജയപ്പെടുത്തി ഏകപക്ഷീയമാ യ ഒരു ഗോളിന് ഗോകുലം കേരള എഫ്.സി വിജയിച്ചു. 67ാം മിനുട്ടിൽ സബിത്ര ബന്ദാരിയാണ് ഗോകുലത്തിന് വേണ്ടി വിജയഗോൾ നേടിയത്.
മത്സരത്തിെൻറ ഇരു പകുതികളിലും ഏറെക്കുറെ ഗോകുലത്തിനായിരുന്നു ആധിപത്യം പുലർത്താനായത്. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയായപ്പോൾ 47ാം മിനുട്ടിൽ ശ്രീഭൂമിയുടെ പ്രതിരോധം മറി കടന്ന സബിത്ര ബന്ദാരി ഗോളിനു ശ്രമിച്ചെങ്കിലും പന്ത് വലയിലാക്കാൻ സാധിച്ചില്ല. ഒടുവിലാണ് സബിത്ര ബന്ദാരിയുടെ കാലിൽ നിന്ന് വിജയ ഗോൾ പിറന്നത്.
പല തവണ ശ്രമിച്ചെങ്കിലും ഗോകുലത്തിെൻറ ഗോൾ വല കുലുക്കാൻ ശ്രീഭൂമിക്ക് കഴിഞ്ഞില്ല.
മറ്റൊരു മത്സരത്തിൽ ബിദേഷ് ഇലവൻ സ്പോർട്സ് ക്ലബ്ബിഴന ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാംഗ്ലൂർ യുനൈറ്റഡ് ഫുട്ബോൾ ക്ലബ് വിജയിച്ചു.
