Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightെഎ ലീഗ്: കുതിപ്പ്...

െഎ ലീഗ്: കുതിപ്പ് തുടരാൻ ഗോകുലം

text_fields
bookmark_border
logo-i-league
cancel

കോ​ഴി​ക്കോ​ട്: വി​ജ​യ​ക​ഥ തു​ട​രാ​ൻ ഐ ​ലീ​ഗി​ലെ അ​ട്ടി​മ​റി രാ​ജാ​ക്ക​ന്മാ​ർ പോ​രി​നി​റ​ങ്ങു​ന്നു. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മി​ന​ർ​വ പ​ഞ്ചാ​ബി​നെ മു​ട്ടു​കു​ത്തി​ച്ച ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​യും കൊ​ല്‍ക്ക​ത്ത​ന്‍ ക​രു​ത്തരാ​യ മോ​ഹ​ൻ ബ​ഗാ​നെ ത​റ​പ​റ്റി​ച്ച ച​ര്‍ച്ചി​ല്‍ ബ്ര​ദേ​ഴ്‌​സു​മാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് കോ​ര്‍പ​റേ​ഷ​ന്‍ സ്​​റ്റേ​ഡി​യ​ത്തി​ൽ കൊ​മ്പു​കോ​ർ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ലെ ര​ണ്ടു വി​ജ​യ​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് പോ​യ​ൻ​റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്​​ഥാ​ന​ത്തു​ള്ള ഗോ​വ​ൻ ടീ​മി​നെ​തി​രെ അ​തി​ഥേ​യ​ർ പ​ന്തു​ത​ട്ടു​ന്ന​ത്. ര​ണ്ടു സ​മ​നി​ല​ക്കും ഒ​രു തോ​ൽ​വി​ക്കും ശേ​ഷം അ​വ​സാ​ന ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ത്ര​സി​പ്പി​ക്കു​ന്ന വി​ജ​യം​കൊ​യ്ത ഗോ​കു​ലം പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

മ​ല​യാ​ളി താ​ര​ങ്ങ​ൾ ത​ന്നെ​യാ​ണ് ഗോ​കു​ല​ത്തി​െൻറ ക​രു​ത്ത്. അ​േ​ൻ​റാ​ണി​യോ ജ​ര്‍മെ​നൊ​പ്പം മ​ല​യാ​ളി​താ​ര​ങ്ങ​ളാ​യ വി.​പി. സു​ഹൈ​ര്‍, ഗ​നി അ​ഹ​മ്മ​ദ് നി​ഗം, എ​സ്. രാ​ജേ​ഷ്​ എ​ന്നി​വ​ർ മു​ന്നേ​റ്റ​നി​ര​യെ ന​യി​ക്കും. ക​ണ്ട് ക​ഴി​ഞ്ഞ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ ന​ഷ്​​ട​മാ​യ ക്യാ​പ്റ്റ​ന്‍ മു​ഡ്ഡെ മൂ​സ ഇ​ന്ന് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത് കേ​ര​ള​ത്തി​ന് ആ​ശ്വാ​സം​പ​ക​രും.

ക​ഴി​ഞ്ഞ​ദി​വ​സം ര​ണ്ടു ക​ളി​ക്കാ​രു​മാ​യി ഗോ​കു​ലം ക​രാ​റി​ലൊ​പ്പി​ട്ടു. വിം​ഗ​ര്‍ പൊ​സി​ഷ​നി​ല്‍ ക​ളി​ക്കു​ന്ന തൃ​ശൂ​ര്‍ സ്വ​ദേ​ശി പി.​എ. നാ​സ​ര്‍, ഘാ​ന കൗ​മാ​ര​താ​രം ക്രി​സ്ത്യ​ന്‍സ​ബ എ​ന്നി​വ​രാ​ണ് ടീ​മി​നൊ​പ്പം ചേ​ര്‍ന്ന​ത്. മ​ല​യാ​ളി ഗോ​ള്‍കീ​പ്പ​ര്‍ ഷി​ബി​ന്‍ലാ​ല്‍ കു​നി​യി​ൽ ഉ​ജ്ജ്വ​ല സേ​വു​ക​ളു​മാ​യി ടീ​മി​െൻറ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ക്കു​ന്നുണ്ട്​. പ്ര​തി​രോ​ധ​ത്തി​ലെ​യും മു​ന്നേ​റ്റ​നി​ര​യു​ടെ ഫി​നി​ഷി​ങ് പോ​രാ​യ്മ​യും മ​റി​ക​ട​ക്കാ​നാ​കും ഗോ​കു​ല​ത്തി​െൻറ ശ്ര​മം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballi leaguegokulam fcmalayalam newssports news
News Summary - Gokulam In I League - Sports News
Next Story