ഗോകുലം ഫുട്ബാൾ ക്യാമ്പ് ഏപ്രിൽ ഒന്നിന് തുടങ്ങും
text_fieldsകോഴിക്കോട്: ഗോകുലം േകരള എഫ്.സിയുടെ വേനൽക്കാല ഫുട്ബാൾ ക്യാമ്പ് ഏപ്രിൽ ഒന്നി ന് തുടങ്ങും. കോഴിക്കോട്, തൃശൂർ, മലപ്പുറം ജില്ലകളിലെ വിവിധ മൈതാനങ്ങളിലാണ് പരിശീലനം.
കോഴിക്കോട് ജില്ലയിൽ കാരപ്പറമ്പ് ജിംഗ ആസ്ട്രോ ടർഫ്, െകാടുവള്ളിയിലെ ക്ലബ് ഡി ആൻഫീൽഡ്, മലപ്പുറം പെരിന്തൽമണ്ണയിൽ ലകാന ക്ലബ് സോക്കർ, നിലമ്പൂർ സ്ട്രോപ്സ് ആസ്ട്രോ ടർഫ്, തൃശൂരിൽ തൃപ്രയാറിലെയും ഗുരുവായൂരിലെയും ശ്രീ ഗോകുലം പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ്.
ഗോകുലത്തിെൻറ കോച്ചുമാരുടെ സേവനം ക്യാമ്പിലുണ്ടാകും. ക്യാമ്പിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗോകുലം യൂത്ത് ടീം ട്രയൽസിലേക്ക് പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് 7907155386.