Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോകുലം എഫ്.സി ഫെബ്രുവരിയില്‍ പരിശീലനക്കളത്തില്‍

text_fields
bookmark_border
ഗോകുലം എഫ്.സി ഫെബ്രുവരിയില്‍ പരിശീലനക്കളത്തില്‍
cancel
തിരുവനന്തപുരം: ഗോകുലം ഫുട്ബാള്‍ ക്ളബ് ഫെബ്രുവരി മുതല്‍ പരിശീലനം ആരംഭിക്കുമെന്ന് മാനേജറും ഗോകുലം ഗ്രൂപ് ചെയര്‍മാനുമായ ഗോകുലം ഗോപാലന്‍ അറിയിച്ചു. കെ.യു.ഡബ്ള്യു.ജെ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ളബിലെ കളിക്കാരെയും ബ്രാന്‍ഡ് അംബാസഡറെയും ഈ മാസം അവസാനം പ്രഖ്യാപിക്കും. രാജ്യത്തെ മികച്ച പരിശീലകരില്‍ ഒരാളായ ബിനോ ജോര്‍ജാകും കോച്ച്. ജി.വി. രാജ ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ഉള്‍പ്പെടെ മത്സരങ്ങളില്‍ ഇത്തവണ പങ്കെടുക്കും. അടുത്ത വര്‍ഷം ലീഗില്‍ കളിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ടീം തയാറെടുപ്പ് നടത്തുന്നത്. ബിനോ ജോര്‍ജിനെ കൂടാതെ, കാസിം ഉള്‍പ്പെടെ വിദേശ കോച്ചുകളെയും ടീമിന്‍െറ ഭാഗമാക്കും. മലപ്പുറം കേന്ദ്രീകരിച്ചാകും ക്ളബ് പ്രവര്‍ത്തിക്കുക. ടീം പൂര്‍ത്തിയായതിനുശേഷം ഫുട്ബാള്‍ പരിശീലന അക്കാദമി തുടങ്ങുന്ന കാര്യവും ആലോചിക്കുമെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റന്‍ പി. ഉസ്മാനും പങ്കെടുത്തു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - gokulam fc
Next Story