Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​െഎ ​ലീ​ഗ്​: ഗോ​കു​ലം...

​െഎ ​ലീ​ഗ്​: ഗോ​കു​ലം ഇന്ന് ല​േ​ജാ​ങ്ങി​നെ​തി​രെ

text_fields
bookmark_border
​െഎ ​ലീ​ഗ്​: ഗോ​കു​ലം ഇന്ന് ല​േ​ജാ​ങ്ങി​നെ​തി​രെ
cancel
camera_alt??????????? ??????? ????? ???????????? ?????????? ????????? ?????????????? ???????? ??????? ????????? ????.???

കോ​ഴി​ക്കോ​ട്​: ​െഎ ​ലീ​ഗി​ൽ സ്വ​ന്തം നാ​ട്ടി​ലൊ​രു വി​ജ​യം കൊ​തി​ച്ച്​  ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ഞാ​യ​റാ​ഴ്​​ച ഷി​ല്ലോ​ങ്​ ല​ജോ​ങ്ങി​നെ​തി​രെ പോ​രി​നി​റ​ങ്ങു​ന്നു.  പോ​യ​ൻ​റ്​ നി​ല​യി​ൽ അ​വ​സാ​ന സ്​​ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ട ഗോ​കു​ല​ത്തി​നി​ത്​ ജീ​വ​ന്മ​ര​ണ പോ​രാ​ട്ടം. 

10 ക​ളി​ക​ളി​ൽ​നി​ന്ന്​ ര​ണ്ട്​ വി​ജ​യ​വും ഒ​രു സ​മ​നി​ല​യും ഏ​ഴ്​ തോ​ൽ​വി​ക​ളു​മാ​യി ഏ​ഴ്​​ പോ​യ​ൻ​റു​ള്ള ഗോ​കു​ലം പ​ത്താം സ്​​ഥാ​ന​ത്താ​ണ്. ഷി​ല്ലോ​ങ്​ ല​ജോ​ങ്​ 17 പോ​യ​ൻ​റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്തും. ഉ​ച്ച​ക്ക്​ ര​ണ്ട​ു​മ​ണി​ക്ക്​​ ​ കോ​ർ​പ​റേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ മ​ത്സ​രം. ​െഎ ​ലീ​ഗി​ലെ അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ ഷി​ല്ലോ​ങ്​ ല​ജോ​ങ്ങാ​യി​രു​ന്നു ഗോ​കു​ല​ത്തി​​െൻറ എ​തി​രാ​ളി​ക​ൾ. മ​ത്സ​ര​ത്തി​ൽ​  ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​​ ഗോ​കു​ലം പൊ​രു​തി തോ​ൽ​ക്കു​ക​യാ​യി​രു​ന്നു. 

തു​ട​ർ​ച്ച​യാ​യ തോ​ൽ​വി​ക​ളി​ലും ടീ​മി​ലു​ള്ള വി​ശ്വാ​സം കൈ​വി​ട്ടി​ട്ടി​ല്ലെ​ന്ന്​  കോ​ച്ച്​ ബി​നോ ജോ​ർ​ജ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.  മ​ധ്യ​നി​ര​യും പ്ര​തി​രോ​ധ​വും മെ​ച്ച​പ്പെ​ട്ടി​ട്ടു​​ണ്ടെ​ങ്കി​ലും ഗോ​ള​ടി​ക്കാ​ൻ ക​ഴി​യു​ന്ന സ്​​ട്രൈ​ക്ക​ർ​മാ​രി​ല്ലാ​ത്ത​താ​ണ്​ ടീ​മി​ന്​ തി​രി​ച്ച​ടി​യാ​കു​​ന്ന​ത്. പു​തു​മു​ഖ താ​ര​ങ്ങ​ളു​െ​ട പ​രി​ച​യ​ക്കു​റ​വ്​ ടീ​മി​നെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ, ഷി​ല്ലോ​ങ്ങി​നെ​തി​രെ​യു​ള്ള ക​ളി​യി​ൽ വി​ജ​യി​ച്ച്​ ​െഎ ​ലീ​ഗി​ൽ ടീ​മി​​​​െൻറ സ്ഥാ​നം ഉ​യ​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും ബി​നോ ജോ​ർ​ജ്​ കൂ​ട്ടി​ച്ചേ​ർ​ത്തു. ഗോ​കു​ലം എ​ഫ്.​സി​യെ ചെ​റു​താ​യി കാ​ണു​ന്നി​ല്ലെ​ന്നും നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​മെ​ന്നും ടീ​മി​ൽ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​വി​ല്ലെ​ന്നും ല​ജോ​ങ്​ കോ​ച്ച്​ അ​ലി​സ​ൺ പ​റ​ഞ്ഞു.

 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballI-Leaguegokulam fcmalayalam newssports newsSHILLONG LAJONG FC
News Summary - GOKULAM FC - SHILLONG LAJONG FC HERO I-LEAGUE -Sports news
Next Story