Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോകുലം–കശ്​മീർ

ഗോകുലം–കശ്​മീർ ബലാബലം

text_fields
bookmark_border
ഗോകുലം–കശ്​മീർ ബലാബലം
cancel
camera_alt??????????? ??????? ????? ???????????? ?????????? ????????? ?????????????? ???????? ??????? ????????? ????.???

കോ​ഴി​ക്കോ​ട്​: ​ക​ള​ത്തി​നു പു​റ​ത്തെ ‘അ​ങ്ക’​ത്തി​നു​ശേ​ഷം തെ​ക്ക്​-​വ​ട​ക്ക​ൻ പോ​രാ​ട്ടം മൈ​താ​ന​ത ്തെ​ത്തി​യ​പ്പോ​ൾ ഗോ​കു​ല​വും റി​യ​ൽ ക​ശ്​​മീ​രും ബാ​ലാ​ബ​ലം. കോ​ർ​പ​റേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ ​െഎ ​ലീ ​ഗി​ലെ വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ൾ​വീ​ത​മ​ടി​ച്ച് സ​മ​നി​ല​യി​ൽ പി​രി​യു​ക​യ ാ​യി​രു​ന്നു. ആ​തി​ഥേ​യ​ർ​ക്കു​വേ​ണ്ടി പ്രീ​തം സി​ങ്ങും ക​ശ്​​മീ​രി​നാ​യി സ​ർ​ച​ന്ദ്ര സി​ങ്ങും ​ഗോ​ളു​ക​ൾ നേ​ടി. ഈ​സ്​​റ്റ്​ ബം​ഗാ​ളി​നെ​തി​രെ അ​ണി​നി​ര​ത്തി​യ ടീ​മി​ൽ അ​ഞ്ച്​ മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഗോ​കു​ലം ക​ശ്മീ​രി​നെ നേ​രി​ടാ​നി​റ​ങ്ങി​യ​ത്. ഗോ​ൾ​കീ​പ്പ​ർ ഷി​ബി​ൻ​രാ​ജ് സ​ർ​വി​സ​സി​ലേ​ക്ക് മ​ട​ങ്ങി​യ​തി​നാ​ൽ മു​ൻ ഡ​ൽ​ഹി ഡൈ​നാ​മോ​സ് താ​രം അ​ർ​ണ​ബ് ദാ​സി​നാ​യി​രു​ന്നു വ​ല കാ​ക്കാ​നു​ള്ള ചു​മ​ത​ല. മു​ന്നേ​റ്റ​ത്തി​ൽ സ​ബ​യ്‌​ക്കൊ​പ്പം നൈ​ജീ​രി​യ​ൻ താ​രം സ​ണ്ടേ യി​ങ്ക​യു​മാ​ണ്​ മു​ന്നേ​റ്റ​നി​ര​യെ ന​യി​ച്ച​ത്.

കാ​ണി​ക​ൾ കാ​ത്തി​രു​ന്ന വീ​റും വാ​ശി​യു​മി​ല്ലാ​തെ​യാ​ണ് ഇ​രു ടീ​മു​ക​ളും ആ​ദ്യ മി​നി​റ്റു​ക​ളി​ൽ പ​ന്ത്​​ ത​ട്ടി​യ​ത്. പ്ര​തീ​ക്ഷി​ച്ച മു​ന്നേ​റ്റ​ങ്ങ​ൾ പി​റ​ക്കാ​തി​രു​ന്ന മ​ത്സ​ര​ത്തി​​​െൻറ ആ​ദ്യ മി​നി​റ്റു​ക​ൾ വി​ര​സ​മാ​യി​രു​ന്നു. ആ​ദ്യ 15 മി​നി​റ്റു​ക​ൾ​ക്കു​ശേ​ഷം ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച ഗോ​കു​ലം 20ാം മി​നി​റ്റി​ൽ മു​ന്നി​ലെ​ത്തി. മൈ​താ​ന​ത്തി​​​െൻറ മ​ധ്യ ഭാ​ഗ​ത്തു​നി​ന്ന്​ അ​ർ​ജു​ൻ ​ ന​ൽ​കി​യ പ​ന്ത് ​​ക​ശ്​​മീ​രി​​​െൻറ പ്ര​തി​രോ​ധ​നി​ര​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യ​പ്പോ​ൾ മു​ന്നോ​ട്ടോ​ടി​യെ​ത്തി​യ പ്രീ​തം സി​ങ് ഗോ​ൾ​കീ​പ്പ​ർ​ക്ക് മു​ക​ളി​ലൂ​ടെ വ​ല​കു​ലു​ക്കി ഗോ​കു​ല​ത്തെ മു​ന്നി​ലെ​ത്തി​ച്ചു.

‘പ​ന്ത​ട​ക്കി’ ഗോ​കു​ലം; ​​​‘
ഷോ​ട്ട​ടി​ച്ച്​’ ക​ശ്​​മീ​ർ

ര​ണ്ടാം പ​കു​തി​യി​ൽ പ​ന്ത​ട​ക്ക​ത്തി​ലും പ്ര​തി​രോ​ധ​ത്തി​ലും ഗോ​കു​ലം മു​ന്നി​ൽ നി​ന്നെ​ങ്കി​ലും തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ലൂ​ടെ ക​ശ്​​മീ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക്​ മൂ​ർ​ച്ച കൂ​ട്ടി. ഗോ​കു​ല​ത്തി​​​െൻറ ബോ​ക്​​സി​നു​ള്ളി​ൽ പ​ല​വ​ട്ടം ഇ​ര​മ്പി​യ​ടു​ത്ത്​ ക​ശ്​​മീ​ർ താ​ര​ങ്ങ​ൾ ര​ണ്ടാം പ​കു​തി​യി​ൽ മേ​ധാ​വി​ത്വം പു​ല​ർ​ത്തി. ക​ശ്​​മീ​രി​​​െൻറ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക്​ 69ാം മി​നി​റ്റി​ലാ​ണ്​ ഫ​ലം ക​ണ്ട​ത്. മ​ധ്യ​നി​ര​യി​ൽ​നിന്നെത്തിയ പന്ത്​ മ​നോ​ഹ​ര​മാ​യൊ​രു ഇ​ടം​കാ​ല​ന​ടി​യി​ലൂ​ടെ സു​ർ​ച​ന്ദ്ര സി​ങ്ങാ​ണ് വ​ല​യി​ലെ​ത്തി​ച്ച​ത്. എട്ട്​ കളി കഴിഞ്ഞ​േപ്പാൾ റി​യ​ൽ ക​ശ്മീ​ർ രണ്ടും (14 പോ​യ​ൻറ്​) ഗോകുലം (10) ആറാമതുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gokulam fcmalayalam newssports newsReal Kasmir
News Summary - Gokulam FC-Real Kashmir FC-Sports news
Next Story