സെമിക്കരികെ ഗോകുലം
text_fieldsകൊൽക്കത്ത: ഇന്ത്യൻ എയർ ഫോഴ്സിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്ത് ഗോക ുലം കേരളക്ക് ഡ്യൂറൻഡ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ തുടർച്ചയായ രണ്ടാം ജയം. ഹൗറ സ് റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ട് വട്ടം വലകുലുക്കി ക്യാപ്റ്റൻ മാർകസ് ജോസഫും മലയാളി താരം ഷിബിൽ മുഹമ്മദുമാണ് ഗോകുലത്തിനായി സ്കോർ ചെയ്തത്. ചെന്നൈയിൻ എഫ്.സിെക്കതിരായ ആദ്യ മത്സരത്തിൽ ഹാട്രിക് നേടിയ ജോസഫ് ഗോൾനേട്ടം ഇതോടെ രണ്ടു മത്സരങ്ങളിൽ അഞ്ചാക്കി ഉയർത്തി.
42ാം മിനിറ്റിൽ മൈതാന മധ്യത്തിൽനിന്നു ലഭിച്ച പന്ത് ഉജ്ജ്വല ലോങ്റേഞ്ചറിലൂടെ വലയിലെത്തിച്ച ജോസഫാണ് ഗോകുലത്തിനായി അക്കൗണ്ട് തുറന്നത്. രണ്ടാം ഗോളിനും ട്രിനിഡാഡ് താരമാണ് വഴിയൊരുക്കിയത്. 58ാം മിനിറ്റിൽ ജോസഫിെൻറ ഷോട്ട് എയർഫോഴ്സ് ഗോളി ഷിബിൻരാജ് തടുത്തെങ്കിലും റീബൗണ്ടായി ലഭിച്ചെ പന്ത് മലപ്പുറം സ്വദേശിയായ ഷിബിൽ ഗോളാക്കി മാറ്റുകയായിരുന്നു. എതിർ ഗോൾവല ചലിപ്പിക്കാൻ എയർഫോഴ്സ് താരങ്ങൾ കിണഞ്ഞു ശ്രമിച്ചെങ്കിലും ടി. ഇർഷാദും ആന്ദ്രേ എറ്റിനെയും തീർത്ത പ്രതിരോധ കോട്ടയിൽ വിള്ളൽ വീഴ്ത്താൻ സാധിച്ചില്ല. 87ാം മിനിറ്റിൽ എയർഫോഴ്സ് ഡിഫൻഡർമാരുടെ പിഴവ് മുതലെടുത്ത ജോസഫ് പട്ടിക പൂർത്തിയാക്കി. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ഉഗാണ്ടൻ സ്ട്രൈക്കർ ഹെൻറി കിസേക്ക പരിക്കു കാരണം കളത്തിലിറങ്ങിയില്ല.
ഞായറാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ മണിപ്പൂർ ക്ലബായ ട്രൗ എഫ്.സിക്കെതിരെ സമനില പിടിച്ചാൽ ഗോകുലത്തിന് സെമിയിലെത്താം. രണ്ട് മത്സരങ്ങളിൽനിന്നും രണ്ട് ജയങ്ങളടക്കം ആറു പോയൻറുമായി ഗോകുലമാണ് ഗ്രൂപ്പിൽ ഒന്നാമത്. ഗ്രൂപ് സിയിൽ എഫ്.സി ഗോവ ചെന്നൈയിൻ എഫ്.സിയെ 2-1ന് വീഴ്ത്തി. ആറു പോയൻറു വീതമുള്ള റിയൽ കശ്മീർ എഫ്.സിയുമായാണ് എഫ്.സി ഗോവക്ക് അടുത്ത മത്സരം.